സമ്മര്‍സീസണില്‍ കാനഡയില്‍ കനത്ത ചൂട് അനുഭവപ്പെടും: എണ്‍വയോണ്‍മെന്റ് കാനഡ 

By: 600002 On: Jun 12, 2024, 3:44 PM

 

ഈ സമ്മര്‍ സീസണില്‍ കാനഡയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ. ഒന്റാരിയോ, ക്യുബെക്ക്, ന്യൂഫിന്‍ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ പ്രവിശ്യകളില്‍ ശരാശരിയേക്കാള്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷക ജന്നിഫര്‍ സ്മിത്ത് പറഞ്ഞു. 

രാജ്യത്തുടനീളം വരണ്ട കാലാവസ്ഥയ്ക്ക് കാരണമായേക്കാവുന്ന കടുത്ത ചൂടുള്ള വേനല്‍ക്കാലത്തിന് ജനങ്ങള്‍ തയാറാകണമെന്നും ജന്നിഫര്‍ സ്മിത്ത് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം കാനഡയുടെ ചരിത്രത്തിലെ ഏറ്റവും മോശം കാട്ടുതീസീസണിന് ശേഷം, പരിസ്ഥിതി വിദഗ്ധര്‍ വായുവിന്റെ ഗുണനിലവാരത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയതായും അവര്‍ പറഞ്ഞു.