ദക്ഷിണ കൊറിയയെ പ്രകോപിപ്പിച്ച് കിം ജോങ് ഉന്നിന്റെ സഹോദരി

By: 600007 On: Jun 11, 2024, 4:01 PM

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള രൂക്ഷമായ അതിര്‍ത്തി സംഘര്‍ഷം അതിരുവിടുന്ന സാഹചര്യത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇരു കൊറിയന്‍ അതിര്‍ത്തികളിലും സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. അതിനിടെ, ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി ദക്ഷിണ കൊറിയയ്ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ദക്ഷിണ കൊറിയ അതിര്‍ത്തിയില്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നതും ലഘുലേഖകള്‍ വിതരണം ചെയ്യുന്നതും തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് കിം യോ ജോങിന്റെ ഭീഷണി.


വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ദക്ഷിണ കൊറിയയ.ുടെ ഇത്തരം നടപടികള്‍. ഇത് അംഗീകരിച്ചു കൊടുക്കാനാവില്ല. ഉച്ചഭാഷിണി സംപ്രേക്ഷണം ചെയ്യുകയും ലഘുലേഖകള്‍ നിറച്ച ബലൂണുകള്‍ ഉത്തര കൊറിയയിലേക്ക് അയയ്ക്കുകയും ചെയ്യുന്നത് തുടരുന്നത് പ്രകോപനത്തിന് വഴിവെയ്ക്കും. ROK ഒരേസമയം ലഘുലേഖകള്‍ വിതരണം ചെയ്യുകയും അതിര്‍ത്തിയില്‍ ഉച്ചഭാഷിണി പ്രക്ഷേപണം നടത്തുകയും ചെയ്താല്‍, അത് DPRKയുടെ പുതിയ പ്രതികരണത്തിന് സാക്ഷ്യം വഹിക്കുമെന്നത് ഉറപ്പിച്ചിരിക്കുകയാണ്.