ആൽബെർട്ട സര്‍ക്കാരിന്റെ ഓട്ടോ ഇന്‍ഷുറന്‍സ് പദ്ധതി പരിഗണനയിലില്ല : പ്രീമിയര്‍

By: 600002 On: Jun 10, 2024, 1:17 PM

ഡ്രൈവര്‍മാര്‍ക്ക് വര്‍ഷത്തില്‍ നൂറുകണക്കിന് ഡോളര്‍ പ്രീമിയത്തില്‍ ലാഭിക്കാമെന്ന് റിപ്പോർട്ടുകൾ വന്നുവെങ്കിലും സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പബ്ലിക് ഓട്ടോ ഇന്‍ഷുറന്‍സ് ആല്‍ബെര്‍ട്ടയുടെ സർക്കാരിന്റെ പരിഗണയിലില്ലെന്ന് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്. അതേസമയം, മാനിറ്റോബ,സസ്‌ക്കാച്ചെവന്‍ പോലെയുള്ള പ്രൊവിൻസുകളിലുള്ള പോലത്തെ ഇന്‍ഷുറന്‍സ് സംവിധാനം സ്വീകരിക്കുന്നതിലൂടെ ആല്‍ബെര്‍ട്ടയ്ക്ക് ഇന്‍ഷുറന്‍സ് ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്ന് ആല്‍ബെര്‍ട്ടയിൽ  ട്രഷറി ആന്‍ഡ് ഫിനാന്‍സ് ബോര്‍ഡ് കമ്മീഷന്‍ ചെയ്ത ഒലിവര്‍ വൈമന്‍ ആന്‍ഡ് നൗസ് ഗ്രൂപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

സർക്കാരിൻറെ നേതൃത്വത്തിലുള്ള ഇൻഷുറൻസ് നടപ്പിലാക്കിയാൽ  ആല്‍ബെര്‍ട്ടയിലുള്ള ഡ്രൈവര്‍മാര്‍ക്ക് പ്രതിവര്‍ഷം 730 ഡോളര്‍ ലാഭിക്കാമെന്ന് നൗസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ സര്‍വേ നടക്കുന്നുണ്ട്. വ്യാഴാഴ്ച വരെ 12,000 പ്രതികരണങ്ങള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സര്‍വേ ജൂണ്‍ 26 ന് അവസാനിക്കും.