രാത്രി 11 മണിക്കും രാവിലെ 7 മണിക്കും ഇടയില്‍ ഓവര്‍നൈറ്റ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്ത് ബീസി ഹൈഡ്രോ 

By: 600002 On: Jun 10, 2024, 12:40 PM

 

 

വൈദ്യുതി ഉപഭോഗത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിന് ഓവര്‍നൈറ്റ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്ത് ബിസി ഹൈഡ്രോ. രാത്രി 11 മണിക്കും രാവിലെ 7 മണിക്കും ഇടയില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഓരോ കിലോവാട്ടിന് മണിക്കൂറില്‍ അഞ്ച് സെന്റ് ഡിസ്‌കൗണ്ട് ലഭിക്കും. എന്നാല്‍ ഇവര്‍ക്ക് വൈകിട്ട് 4 മണി മുതല്‍ 9 മണിവരെയുള്ള തിരക്കുള്ള സമയങ്ങളില്‍ അഞ്ച് സെന്റ് അധികം ഈടാക്കുമെന്ന്  ബീസി ഹൈഡ്രോ അറിയിച്ചു. 

ഈ നിരക്ക് മാറ്റങ്ങള്‍ സൈന്‍ അപ്പ് ചെയ്യുന്ന ആളുകളെ മാത്രമേ ബാധിക്കുകയുള്ളൂ. ഇവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇതില്‍ നിന്നും ഒഴിവാകാമെന്നും ബീസി ഹൈഡ്രോ വക്താവ് സൂസി റൈഡര്‍ പറഞ്ഞു.