അറ്റകുറ്റപണി: മോണ്‍ട്രിയലിനും ന്യൂയോര്‍ക്കിനും ഇടയിലുള്ള സമ്മര്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആംട്രാക്ക് റദ്ദാക്കി 

By: 600002 On: Jun 10, 2024, 12:25 PM

 

 

ട്രാക്കുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മോണ്‍ട്രിയലിനും ന്യൂയോര്‍ക്കിനും ഇടയിലുള്ള സമ്മര്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആംട്രാക്ക് റദ്ദാക്കി. കഴിഞ്ഞ മാസം കനേഡിയന്‍ നാഷണല്‍ റെയില്‍വേയുമായി കരാര്‍ ഉണ്ടാക്കിയതിന് ശേഷം ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്. അതിനാല്‍ സെപ്റ്റംബര്‍ വരെ മോണ്‍ട്രിയലിനും ബിഗ് ആപ്പിളിനും ഇടയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ലെന്ന് ആംട്രാക്ക് അറിയിച്ചു. സെപ്റ്റംബര്‍ 9 വരെ സര്‍വീസുകള്‍ മുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.