ജനസംഖ്യ വര്‍ധിക്കുന്നു:  കാല്‍ഗറിയില്‍ കൂടുതല്‍ ഓഫീസ് റൂമുകള്‍ റെസിഡന്‍ഷ്യല്‍ ഏരിയകളാക്കുന്നു 

By: 600002 On: Jun 10, 2024, 12:12 PM

 

ജനസംഖ്യ വര്‍ധിക്കുന്നതോടെ കൂടുതല്‍ പാര്‍പ്പിടങ്ങളുടെ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കാനഡയില്‍ ഓഫീസ് സ്‌പേസുകള്‍ റെസിഡന്‍ഷ്യല്‍ ഏരിയകളാക്കുന്നത് വര്‍ധിച്ചിരിക്കുകയാണ്. ഡൗണ്‍കോറിലെ ഓഫീസ് കണ്‍വേര്‍ഷന്‍ പ്രൊജക്ടുകള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ നടക്കുന്നത് കാല്‍ഗറിയിലാണെന്ന് Re/Max 2024  കൊമേഴ്‌സ്യല്‍ റിയല്‍ എസ്‌റ്റേറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2026 ഓടെ 11,000 ത്തിലധികം ആളുകള്‍ നഗരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഭാവിയില്‍ സമാനമായ പ്രൊജക്ടുകളുടെ ആവശ്യകത വര്‍ധിപ്പിക്കും. ഈ പ്രദേശത്ത് ഉപയോഗിക്കാത്ത ഓഫീസ് സ്ഥലത്ത് ബില്‍റ്റ്-ഇന്‍ റെസിഡന്‍സ് ഓപ്ഷനുകളില്‍ ഹോട്ടലുകളും കോളേജുകളും ഉള്‍പ്പെടുന്നു. 

കാല്‍ഗറിയില്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ 23.2 ശതമാനം ഇടിവ് ഓഫീസ് സ്‌പെയ്‌സില്‍ രേഖപ്പെടുത്തി. കണ്‍വേര്‍ഷന്‍ പ്രൊജക്ടുകള്‍ക്ക് പുറമെ വര്‍ധിച്ച ഹൈബ്രിഡ് വര്‍ക്കുകളുടെ ഫലമായാണ് ഈ ഇടിവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 

കൊമേഴ്‌സ്യല്‍ റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റില്‍ നിലവില്‍ പോസിറ്റീവ് ഇക്കണോമിക് ഔട്ട്‌ലുക്ക് അനുകൂലമായതിനാല്‍ റീട്ടെയ്ല്‍ സ്‌പെയ്‌സിനായുള്ള ഡിമാന്‍ഡും വര്‍ധിക്കുന്നുണ്ട്. പ്രത്യേകിച്ചും മെഡിക്കല്‍ സെന്ററുകള്‍ക്കും ഹെല്‍ത്ത്, വെല്‍നസ് ബിസിനസുകള്‍ക്കുമുള്ള ഇടങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയരുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.