വംശീയത നേരിടാന്‍ ആന്റി-റേസിസം ആന്‍ഡ് ഡിസ്‌ക്രിമിനേഷന്‍ സ്ട്രാറ്റജി പ്രഖ്യാപിച്ച് ഫെഡറല്‍ സര്‍ക്കാര്‍ 

By: 600002 On: Jun 10, 2024, 9:49 AM

 


കാനഡയിലുടനീളം വര്‍ധിച്ചുവരുന്ന വംശീയ വിരുദ്ധതയും വിവേചനവും തടയാന്‍ പുതിയ ആന്റി-റേസിസം ആന്‍ഡ് ഡിസ്‌ക്രിമിനേഷന്‍ സ്ട്രാറ്റജി പ്രഖ്യാപിച്ച് ഫെഡറല്‍ സര്‍ക്കാര്‍. പദ്ധതിക്കായി 110.4 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന് കാനഡ ഡൈവേഴ്‌സിറ്റി, ഇന്‍ക്ലൂഷന്‍ ആന്‍ഡ് പേഴ്‌സണ്‍സ് വിത്ത് ഡിസബിളിറ്റീസ് മിനിസ്റ്റര്‍ കമല്‍ ഖേര അറിയിച്ചു. കാനഡയിലെ ഏല്ലാത്തരം വംശീയ, വിദ്വോഷ പ്രവര്‍ത്തനങ്ങളും കുറ്റകൃത്യങ്ങളും ചെറുക്കാനും പൗരന്മാരുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കാനും നിരവധി പ്രൊജക്ടുകള്‍ രൂപീകരിക്കാന്‍ ഈ ഫണ്ട് വിനിയോഗിക്കുമെന്ന് ഖേര കൂട്ടിച്ചേര്‍ത്തു. 

ചേഞ്ചിംഗ് സിസ്റ്റംസ്, ട്രാന്‍സ്‌ഫോമിംഗ് ലൈവ്‌സ്:  കാനഡാസ് ആന്റി-റേസിസം സ്ട്രാറ്റജി എന്ന് ഔദ്യോഗിക പേരില്‍ അറിയപ്പെടുന്ന പദ്ധതി 2024 മുതല്‍ 2028 വരെ തുടരും. വംശീയതെയും വിവേചനത്തെയും ചെറുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ രാജ്യത്തെ വിവിധ കമ്മ്യൂണിറ്റികള്‍ക്കായി 70 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും. ഈ തുക രാജ്യത്തുടനീളമുള്ള പ്രാദേശിക സംരംഭങ്ങളിലേക്ക് നേരിട്ട് നിക്ഷേപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 

ഫെഡറല്‍ നയങ്ങളും പ്രോഗ്രാമുകളും സേവനങ്ങളും ഉറപ്പാക്കാന്‍ രൂപകല്‍പ്പന ചെയ്ത 70 ല്‍ അധികം ഫെഡറല്‍ സംരംഭങ്ങള്‍ക്ക് ഈ ഫണ്ടുകള്‍ പ്രയോജനപ്പെടുമെന്ന് ഫെഡറല്‍ സര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കമ്മ്യൂണിറ്റികളില്‍ സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക ശാക്തീകരണം പ്രോത്സാഹിപ്പിക്കുക, കുടിയേറ്റം, ആരോഗ്യം, പാര്‍പ്പിട സംവിധാനങ്ങള്‍ തുടങ്ങിയ എല്ലാ മേഖലകളിലും വംശീയ സമത്വം ഉറപ്പാക്കുക തുടങ്ങിയവയിലാണ് പദ്ധതി കേന്ദ്രീകരിക്കുക.