ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടം നാളെ ന്യൂയോർക്കിൽ

By: 600007 On: Jun 8, 2024, 4:10 PM

 

 

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരാട്ടം നാളെ. ന്യയോര്‍ക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തില്‍ പ്രാദേശിക സമയം രാവിലെ പത്തരക്ക് ആണ് മത്സരം തുടങ്ങുക. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് മത്സരം. ഇന്ത്യയില്‍ ടെലിവിഷനില്‍ സ്റ്റാര്‍ സ്പോര്‍ട്സിലൂടെയും ലൈവ് സ്ട്രീമിംഗില്‍ ഡിസ്നി+ ഹോട്‌സ്റ്റാറിലൂടെയും മത്സരം കാണാനാകും. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഹോട്‌സ്റ്റാറില്‍ മത്സരം സൗജന്യമായി കാണാന്‍ അവസരമുണ്ട്. സ്റ്റാര്‍ സ്പോര്‍ട്സിന് പുറമെ ഡിഡി സ്പോര്‍ട്സിലും മത്സരത്തിന്‍റെ തത്സമയം സംപ്രേഷണമുണ്ടാകും.


2022ല്‍ ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ മെല്‍ബണിലാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. അന്ന് ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ വിരാട് കോലിയുടെ ബാറ്റിംഗ് മികവില്‍ ഇന്ത്യ ജയിച്ചു കയറി. ഇന്ത്യയോട് തോറ്റെങ്കിലും പാകിസ്ഥാന്‍ ഫൈനലിലെത്തി. ഇന്ത്യയാകട്ടെ സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായി