ടൊറന്റോയില്‍ ഇന്‍വേസീവ് മെനിംഗോകോക്കല്‍ രോഗം വ്യാപിക്കുന്നു: മുന്നറിയിപ്പ് നല്‍കി ടൊറന്റോ പബ്ലിക് ഹെല്‍ത്ത് 

By: 600002 On: Jun 8, 2024, 3:27 PM

 


ജീവന്‍ അപകടത്തിലാക്കിയേക്കാന്‍ ശേഷിയുള്ള ബാക്ടീരിയ അണുബാധ ടൊറന്റോയിലുടനീളം വ്യാപിക്കുന്നതായി ടൊറന്റോ പബ്ലിക് ഹെല്‍ത്ത് മുന്നറിയിപ്പ് നല്‍കി. മെനിംഗോകോക്കസ് എന്നറിയപ്പെടുന്ന നെയ്‌സീരിയ മെനിഞ്ചൈറ്റിഡിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഇന്‍വേസീവ് മെനിംഗോകോക്കല്‍ ഡിസീസ്(ഐഎംഡി) കേസുകള്‍ വര്‍ധിച്ചതായി പബ്ലിക് ഹെല്‍ത്ത് അറിയിച്ചു. 

ഈ വര്‍ഷം ഇതുവരെ ടൊറന്റോയില്‍ 13 ഇന്‍വേസീവ് മെനിംഗോകോക്കല്‍ ഡിസീസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ രണ്ട് രോഗികള്‍ ഗുരുതരാവസ്ഥയിലാണ്. 2002 ന് ശേഷമുള്ള മൊത്തം കേസുകളേക്കാള്‍ കൂടുതലാണ്. 

സാധാരണഗതിയില്‍ മെനിഞ്ചൈറ്റിസ് അണുബാധ കുഞ്ഞുങ്ങളെയോ കൗമാരക്കാരെയോ യുവാക്കളെയുമാണ് ബാധിക്കുക. എന്നാല്‍ പ്രായമായവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരിലും ഇത് ഗുരുതരമായേക്കാം. ചുമ, തുമ്മല്‍ അല്ലെങ്കില്‍ രോഗബാധിതനായ വ്യക്തിയില്‍ നിന്നുള്ള ശ്വാസകോശ സ്രവങ്ങളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ പകരാം. വാക്‌സിനേഷനാണ് രോഗത്തിനെതിരെയുള്ള മികച്ച പ്രതിരോധമെന്ന് ഹെല്‍ത്ത് അതോറിറ്റി പറയുന്നു.