കാനഡയില്‍ വാടക നിരക്ക് റെക്കോര്‍ഡ് ഉയരത്തില്‍: റിപ്പോര്‍ട്ട്

By: 600002 On: Jun 8, 2024, 1:14 PM

 

 

കാനഡയിലുടനീളമുള്ള ശരാശരി വാടക നിരക്ക് മെയ് മാസത്തില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയതായി റിപ്പോര്‍ട്ട്. എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 2,202 ഡോളറിലെത്തിയതായി Rentals.ca, Urbanation എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ റെസിഡന്‍ഷ്യല്‍ റെന്റലുകളുടെയും ശരാശരി പ്രതിമാസ വാടകയില്‍ വര്‍ഷം തോറും 9.3 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ശരാശരി വാടക 2,200 ഡോളര്‍ കഴിയുന്നത് ഇതാദ്യമാണെന്ന് Rentals.ca  പറയുന്നു. 

3,008 ഡോളര്‍ വാടക ഈടാക്കുന്ന വാന്‍കുവറിലാണ് കാനഡയിലെ ഏറ്റവും ഉയര്‍ന്ന ശരാശരി വാടക. അതേസമയം,ടൊറന്റോയിലെ പ്രതിമാസ വാടക 2,784 ഡോളറും മിസ്സിസാഗയില്‍ 2,610 ഡോളറുമാണ് വാടക. ബീസിയിലെ ബേണബിയില്‍ 2,545 ഡോളറാണ് വാടക. വാന്‍കുവറിലെയും ടൊറന്റോയിലെയും വാടക നിരക്കുകള്‍ 2023 മെയ് മുതല്‍ നേരിയ തോതില്‍ കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.