കാനഡയില്‍ തൊഴിലില്ലായ്മാ നിരക്ക് മെയ് മാസം 6.2 ശതമാനമായി: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് 

By: 600002 On: Jun 8, 2024, 12:55 PM

 


കനേഡിയന്‍ സമ്പദ്‌വ്യവസ്ഥയില്‍ കഴിഞ്ഞ മാസം 27,000 തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ത്തതോടെ മെയ് മാസത്തെ തൊഴിലില്ലായ്മാ നിരക്ക് 6.2 ശതമാനമായി ഉയര്‍ന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. ഏപ്രിലില്‍ 6.1 ശതമാനമായിരുന്നു തൊഴിലില്ലായ്മാ നിരക്ക്. 2023 ഏപ്രില്‍ മുതല്‍ തൊഴിലില്ലായ്മാ നിരക്ക് 1.1 ശതമാനം പോയിന്റ് ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ട് ടൈം ജോലിയിലെ വര്‍ധനയാണ് മെയ് മാസത്തെ തൊഴില്‍ നേട്ടങ്ങള്‍ക്ക് കാരണം. മെയ് മാസത്തില്‍ ചരക്ക് മേഖലയിലെ തൊഴിലവസരങ്ങളുടെ എണ്ണം 20,700 കുറഞ്ഞു. 

അതേസമയം, സ്ഥിര ജീവനക്കാരുടെ ശരാശരി മണിക്കൂര്‍ വേതനം ഏപ്രിലിലെ 4.8 ശതമാനത്തില്‍ നിന്ന് 5.2 ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ 1.69 ഡോളര്‍ വര്‍ധനയില്‍ കാനഡയിലെ ഒരു തൊഴിലാളിയുടെ ശരാശരി മണിക്കൂര്‍ വേതനം 34.94 ഡോളറായി.