തീവ്രവാദ ഭീഷണി: ജനപ്രിയ യൂറോപ്യന്‍ സ്ഥലങ്ങളിലേക്ക് പോകുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് യാത്രാ മുന്നറിയിപ്പ് 

By: 600002 On: Jun 8, 2024, 12:17 PM

 

ഈ സമ്മര്‍ സീസണില്‍ ചില യൂറോപ്യന്‍ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് യാത്രാ മുന്നറിയിപ്പ് നല്‍കി കനേഡിയന്‍ സര്‍ക്കാര്‍. യൂറോപ്പില്‍ ഉയര്‍ന്ന രീതിയില്‍ തീവ്രവാദ ഭീഷണി ഉണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫെഡറല്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിരവധി യൂറോപ്യന്‍ നഗരങ്ങളില്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയിട്ടുണ്ട്. നിലവില്‍ യൂറോപ്പിലെ മറ്റെവിടെങ്കിലും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഇറ്റലിയിലെ ആക്രമണങ്ങള്‍ തള്ളികളയാനാകില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ആരാധനാലയങ്ങള്‍, വിമാനത്താവളങ്ങള്‍, മറ്റ് ഗതാഗത കേന്ദ്രങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഭക്ഷണശാലകള്‍, ബാറുകള്‍, മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് സെന്ററുകള്‍ എന്നിവടങ്ങളില്‍ ആക്രമണം ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും അതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നും പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. 

എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ച് മാത്രമേ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ പാടുള്ളൂവെന്ന് മുന്നറിയിപ്പ് നല്‍കുന്നു. സര്‍ക്കാരിന്റെ അറിയിപ്പുകള്‍ അടിസ്ഥാനമാക്കിയ മാത്രം യാത്ര ചെയ്യാന്‍ ശ്രമിക്കണമെന്നും മുന്നറിയിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു. സ്‌പെയിന്‍, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.