ക്രിമിനല്‍ കുറ്റം: ഡൊണാള്‍ഡ് ട്രംപിനെ കാനഡയില്‍ പ്രവേശിക്കാന്‍ അനുവദിച്ചേക്കില്ല 

By: 600002 On: Jun 8, 2024, 11:21 AM

 

 

ഹഷ്മണി കേസില്‍ 34 ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയതിന് പിന്നാലെ മുന്‍ അമേരിക്കന്‍ പ്രസിഡന്റും നിലവിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് കാനഡയില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്. 
ക്രിമിനല്‍ ഇന്‍അഡ്മിസിബിലിറ്റി അടിസ്ഥാനമാക്കിയാണ് കാനഡയിലേക്കുള്ള പ്രവേശനാനമുതി നിഷേധിക്കുന്നത്. ക്രിമിനല്‍ കാരണങ്ങളാല്‍ കാനഡയില്‍ പ്രവേശിക്കാനോ അവിടെ താമസിക്കാനോ അനുവദിക്കാത്തതാണ് ക്രിമിനല്‍ ഇന്‍അഡ്മിസിബിലിറ്റി. ഒരു വ്യക്തി കാനഡയ്ക്ക് പുറത്ത് ഒരു കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍( കുറ്റം നടന്ന രാജ്യത്തും കാനഡയിലും കുറ്റകൃത്യമായി അംഗീകരിക്കപ്പെട്ടത്) അവര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടും. വിദേശത്ത് കുറ്റകൃത്യം ചെയ്ത വ്യക്തി കാനഡയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ കനേഡിയന്‍ ഇമിഗ്രേഷന്‍ അതോറിറ്റികള്‍ കേസ് സംബന്ധിച്ച് വിലയിരുത്തും. 

വിദേശത്ത് നടന്ന കുറ്റകൃത്യം ഗുരുതരമായത്, അല്ലെങ്കില്‍ ഗുരുതരമല്ലാത്തത് എന്ന് തരംതിരിച്ചിട്ടുണ്ടോയെന്ന് ഇമിഗ്രേഷന്‍ അതോറിറ്റി പരിശോധിക്കും. ഇന്‍ഡമിസിബിലിറ്റി മറികടക്കാന്‍ ഡൊണാള്‍ഡ് ട്രംപിന് കാനഡയില്‍ ചില നടപടികള്‍ നേരിടേണ്ടതുണ്ട്. കാനഡയിലെ ഇമിഗ്രേഷന്‍ ലോയറില്‍ നിന്നും അഭിപ്രായം തേടുക എന്നതാണ് ട്രംപിന് സ്വീകരിക്കാന്‍ കഴിയുന്ന ആദ്യപടി. അഭിഭാഷകന്‍ അദ്ദേഹത്തിനെതിരായ ആരോപണങ്ങളും ശിക്ഷാവിധികളും അവലോകനം ചെയ്യുകയും രാജ്യത്തേക്ക് പ്രവേശിക്കാനുള്ള സ്വീകാര്യതയെ ബാധിക്കുമോ എന്ന് നിഗമനത്തിലെത്തുകയും ചെയ്യും. എന്നാല്‍ ട്രംപിന് ചിലപ്പോള്‍ നിയമപരമായ അഭിപ്രായം ഇന്‍അഡ്മിസിബിലിറ്റിയിലേക്ക് വിരല്‍ചൂണ്ടും. ഉടനടി രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ട്രംപിന് റെസിഡന്റ് പെര്‍മിറ്റിന്(ടിആര്‍പി) അപേക്ഷിക്കേണ്ടി വരും. 

ഇന്‍അഡ്മിസിബിലിറ്റി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.canadavisa.com/immigration-inadmissibility.html   എന്ന ലിങ്ക് സന്ദര്‍ശിക്കുക.