മോദിക്ക് വിജയാശംസകള്‍ നേര്‍ന്ന് ഇലോൺ മസ്ക്: കമ്പനികൾ ഇന്ത്യയിൽ പ്രവര്‍ത്തിക്കാൻ കാത്തരിക്കുന്നെന്ന് കുറിപ്പ്

By: 600007 On: Jun 7, 2024, 6:54 PM

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും അധികാരത്തിലേറുന്ന നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി ബിസിനസ് ലോകത്തെ പ്രമുഖൻ ഇലോൺ മസ്ക്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പിലെ വിജയത്തിന് അഭിനന്ദനങ്ങൾ എന്ന് അദ്ദേഹം തൻ്റെ സമൂഹ മാധ്യമമായ എക്സിലെ പ്രൊഫൈലിൽ കുറിപ്പിട്ടു. തന്റെ കമ്പനികൾ ഇന്ത്യയിൽ മികച്ച രീതിയിൽ പ്രവര്‍ത്തിക്കാൻ കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് നിശ്ചയിച്ച മസ്കിൻ്റെ ഇന്ത്യാ സന്ദർശനം മാറ്റി വച്ചിരുന്നു. പിന്നീട് ഇന്ത്യയിലേക്ക് വരുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ചൈനയിലേക്ക് പോയ മസ്ക് അവിടെ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു