കണക്റ്റിംഗ് ഫ്‌ളൈറ്റ് ലഭിക്കാതെ പോയ ബീസി സ്വദേശിയായ യാത്രക്കാരന് 1300 ഡോളറിലധികം നഷ്ടപരിഹാരം നല്‍കാന്‍ വെസ്റ്റ്‌ജെറ്റിനോട് സിവില്‍ റെസൊല്യൂഷന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. 2022 ഡിസംബര്‍ 21 ന് കെലോനയില്‍ നിന്നും കാല്‍ഗറിയിലേക്കുള്ള വിമാനം വൈകിയതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായതെന്ന് ട്രിബ്യൂണല്‍ അംഗം അലിസണ്‍ വേക്ക് വിശദീകരിച്ചു. പുലര്‍ച്ചെ 3.06 ന് കാല്‍ഗറിയില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനം. എന്ന് പക്ഷേ 11.12 ആയിട്ടും വിമാനം എത്തിയില്ല. യാത്രക്കാരന് 6.50ന് കാല്‍ഗറിയില്‍ നിന്നും ഫീനിക്‌സിലേക്ക് കണക്റ്റിംഗ് ഫ്‌ളൈറ്റ് ഉണ്ടായിരുന്നു.
വിമാനം വൈകിയതോടെ ഇത് ലഭിച്ചില്ല. യാത്രക്കാരന്‍ ഒടുവില്‍ ഡെല്‍റ്റ എയര്‍ലൈന്‍സില്‍ കാല്‍ഗറിയില്‍ നിന്നും സിയാറ്റില്‍ വഴി ഫീനിക്‌സിലേക്ക് ഫ്‌ളൈറ്റ് ബുക്ക് ചെയ്യുകയായിരുന്നു. എന്നാല്‍ തുടര്‍ന്നും യാത്രക്കാരന് കാലതാമസം നേരിട്ടു. ഉദ്ദേശിച്ചതിലും മൂന്ന് ദിവസം കഴിഞ്ഞ ഡിസംബര്‍ 24 ന് സ്പിരിറ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് യാത്രക്കാരന് ഫീനിക്‌സില്‍ എത്താന്‍ സാധിച്ചതെന്ന് വേക്ക് പറഞ്ഞു.
എയര്‍ പാസഞ്ചര്‍ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍സ് പ്രകാരം വെസ്റ്റ്‌ജെറ്റിനെതിരായ നഷ്ടപരിഹാര ക്ലെയ്മുകള്‍ മെAാത്തം 4,307 ഡോളറാണ്. APPR പ്രകാരം, എയര്‍ലൈന്‍ നിയന്ത്രണത്തിനുള്ളിലോ പുറത്തോ കാലതാമസം ഉണ്ടായിട്ടുണ്ടോ എന്നതിനെ ആശ്രയിച്ച് നഷ്ടപരിഹാരം അനുവദിച്ചേക്കാം. കാലതാമസം നേരിട്ടെങ്കിലും വെസ്റ്റ്‌ജെറ്റ് തനിക്ക് ബദല്‍ യാത്ര വാഗ്ദാനം ചെയ്തില്ലെന്ന് യാത്രക്കാരന്‍ അവകാശപ്പെട്ടു. അതിനാലാണ് സ്വന്തം നിലയ്ക്ക് വിമാനം ബുക്ക് ചെയ്തതെന്നും യാത്രക്കാരന്‍ പറഞ്ഞു.
കാല്‍ഗറിയില്‍ നിന്ന് ഫീനിക്‌സിലേക്കുള്ള ഡെല്‍റ്റ എയര്‍ലൈന്‍സ് ഫ്‌ളൈറ്റിനും കാലതാമസം നേരിട്ടതിന് 1.200 ഡോളര്‍ ക്‌ളെയിം ചെയ്തിരുന്നു. ലഭ്യമാകാത്ത ഫ്‌ളൈറ്റുകള്‍, ഹോട്ടല്‍ ചെലവുകള്‍, ഭക്ഷണം എന്നിവയ്ക്കുള്ള റീഇംബേഴ്‌സ്‌മെന്റും ക്ലെയിം ചെയ്തു. പ്രീ-ജഡ്ജ്‌മെന്റ് ഇന്ററെസ്റ്റ് ഉള്‍പ്പെടെ മൊത്തത്തില്‍ വെസ്റ്റ് ജെറ്റ് 1,361.84 ഡോളര്‍ യാത്രക്കാരന് നല്‍കണമെന്ന് ട്രിബ്യൂണല്‍ ഉത്തരവിട്ടു.