ഇരുമെയ് ആണെങ്കിലും കാമുകനൊന്ന്'; ഒരാളെ തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച് ഓസ്ട്രേലിയന്‍ ഇരട്ടകള്‍

By: 600007 On: Jun 7, 2024, 10:45 AM

 

ഓസ്ട്രേലിയന്‍ ഇരട്ടകളാണ് അന്നയും ലൂസി ഡിസിങ്കും. ലോകത്ത് ഏറ്റവും കുടുതല്‍ സാമ്യമുള്ള ഇരട്ടകളാണ് തങ്ങളെന്നാണ് ഇരുവരുടെയും വിശ്വാസം. ഇതിനായി ഇരുവരും ഒരോ പോലുള്ള വസ്ത്രം ധരിക്കുന്നു. ഒരേ കിടക്കയില്‍ ഉറങ്ങുന്നു. ഒരേ ഭക്ഷണം ഒരു പ്ലേറ്റില്‍ നിന്നും കഴിക്കുന്നു. കുളി പോലും ഒരുമിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്തിന് തങ്ങള്‍ തമ്മിലുള്ള വളരെ ചെറിയ വ്യത്യാസം പോലും ഇരുവരും പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മാറ്റി. അങ്ങനെ എല്ലാ കാര്യത്തിലും ഒന്നായ ഈ ഇരട്ടകള്‍ ഒടുവില്‍ തങ്ങള്‍ക്കായി ഒരു ഭര്‍ത്താവിനെയും കണ്ടെത്തി. 


ടിഎല്‍സി ടെലിവിഷന്‍ ഷോയായ ദി എക്സ്ട്രീം സിസ്റ്റേഴ്സ് എന്ന പ്രോഗ്രാമില്‍ പങ്കെടുത്തു കൊണ്ടാണ് ഇരുവരും തങ്ങളുടെ തീരുമാനം അറിയിച്ചത്. 'ഞങ്ങൾ ഒരു വ്യക്തിയാണെന്ന് ഞങ്ങൾ കരുതുന്നു' 35 -കാരികളായ അന്നയും ലൂസിയും പറയുന്നു. 11 വര്‍ഷം മുമ്പ് അതായത് തങ്ങളുടെ 24 -മത്തെ വയസിലാണ് തങ്ങള്‍ ആദ്യമായി പ്രതിശുതവരനായ ബെന്‍ ബ്രയാനെ പരിചയപ്പെട്ടതെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു. അന്ന് സാമൂഹിക മാധ്യമത്തിലൂടെയാണ് ബെന്നിനെ പരിചയപ്പെട്ടത്. ആദ്യം ഒരു സഹോദരിയായിരുന്നു ബെന്നിനോട് സംസാരിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള ഓണ്‍ലൈന്‍ സൌഹൃദം ആറ് മാസത്തോളം തുടര്‍ന്നു. അതിന് ശേഷമാണ് തന്‍റെ ഇരട്ട സഹോദരിയുടെ കാര്യം ബെന്നിനോട് പറയുന്നത്. ഇതിന് പിന്നാലെ ബെന്‍, ഇരട്ട സഹോദരിമാരെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തി. തുടര്‍ന്ന് മൂന്ന് പേരും കൂടി ഡേറ്റിംഗിന് തീരുമാനിക്കുകയായിരുന്നു.