കാനഡ, യുഎസ് വിമാനങ്ങളില്‍ സൗജന്യ ബിയറും വൈനും വാഗ്ദാനം ചെയ്ത് എയര്‍ കാനഡ 

By: 600002 On: Jun 7, 2024, 9:31 AM

 

കാനഡ, യുഎസ് വിമാനങ്ങളില്‍ വര്‍ഷാവസാനം വരെ സൗജന്യ ബിയറും വൈനും വാഗ്ദാനം ചെയ്ത് എയര്‍ കാനഡ. ഇക്കണോമി യാത്രക്കാര്‍ക്കുള്ള സൗജന്യ മെനു ഇനങ്ങളുടെ പട്ടികയിലേക്ക് കോംപ്ലിമെന്ററി പ്രിറ്റ്‌സലുകളും കുക്കികളും ഉള്‍പ്പെടുത്തിയതായി എയര്‍ കാനഡ അറിയിച്ചു. മുമ്പ് രാജ്യാന്തര വിമാനങ്ങളില്‍ കോംപ്ലിമെന്ററി ഭക്ഷണവും ലഹരിപാനീയങ്ങളും എയര്‍ കാനഡ നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ആഭ്യന്തര വിമാനങ്ങളില്‍ ഇത്തരം സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. 

ഹോപ് വാലി, ക്രീമോര്‍ സ്പ്രിംഗ് പ്രീമിയം ലാഗര്‍, മോള്‍സണ്‍ കനേഡിയന്‍, കൂര്‍സ് ലൈറ്റ് എന്നീ ബ്രാന്‍ഡ് ബിയറുകളായിരിക്കും വിതരണം ചെയ്യുക. പോള്‍മാസിന്റെ റെഡ് ആന്‍ഡ് വൈറ്റ് ഫ്രഞ്ച് വൈനുകള്‍ നല്‍കും. ഇവയ്‌ക്കൊപ്പം അഞ്ച് ഡോളരിന് ബെയ്‌ലിസ്, കനേഡിയന്‍ ക്ലബ് റൈ, ട്രോംബ ടെക്വില ബ്ലാങ്കോ തുടങ്ങിയ മദ്യവും ലഭിക്കും. അതേസമയം, കരീബിയന്‍, മെക്‌സിക്കോ എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങളില്‍ കോംപ്ലിമെന്ററി ഭക്ഷണപാനീയങ്ങള്‍ ഉണ്ടായിരിക്കില്ലെന്ന് എയര്‍ കാനഡ അറിയിച്ചു.