കാല്‍ഗറിയില്‍ വില കുറവുള്ള വീടുകളുടെ വിതരണത്തില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്  

By: 600002 On: Jun 6, 2024, 2:30 PM

 


കാല്‍ഗറിയില്‍ വീടുകളുടെ പുനര്‍വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഒരു ശതമാനം കുറവുണ്ടായതായി കാല്‍ഗറി റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞ വിലയുള്ള ഡിറ്റാച്ച്ഡ്, സെമി ഡിറ്റാച്ച്ഡ് വീടുകള്‍ വിതരണം ചെയ്യുന്നത് പരിമിതമാണ്. 

മൊത്തത്തില്‍ മെയ് മാസത്തിലെ പുതിയ ലിസ്റ്റിംഗുകള്‍ 4,333 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം വര്‍ധന. എങ്കിലും മിക്ക പുതിയ ലിസ്റ്റിംഗുകളും 700,000 ഡോളറില്‍ കൂടുതലുള്ള പ്രോപ്പര്‍ട്ടികളായിരുന്നു. കാല്‍ഗറിയിലെ ഒരു വീടിന്റെ ബെഞ്ച്മാര്‍ക്ക് വില കുതിച്ചുയരുകയാണ്. കഴിഞ്ഞ മാസം മുതല്‍ ഒരു ശതമാനം കഴിഞ്ഞ വര്‍ഷം മുതല്‍ 9.5 ശതമാനവും വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.