ഹംബോള്‍ട്ട് ബ്രോങ്കോസ് ബസ് അപകടം: ഇന്ത്യന്‍ വംശജനായ പ്രതിയെ നാടുകടത്തുന്നതിനെതിരെ കാല്‍ഗറി എംപി 

By: 600002 On: Jun 6, 2024, 12:18 PM

 


ഹംബോള്‍ട്ട് ബ്രോങ്കോസ് ബസ് അപകടമുണ്ടാക്കിയ ഇന്ത്യന്‍ വംശജനായ ട്രക്ക് ഡ്രൈവര്‍ ജസ്‌കിരത് സിംഗ് സിദ്ദുവിനെ നാടുകടത്താനുള്ള തീരുമാനത്തിനെതിരെ കാല്‍ഗറി എംപി ജോര്‍ജ് ചാഹല്‍ രംഗത്ത്. തീരുമാനം പുന:പരിശോധിക്കണമെന്നും ഇതിനായി തന്റെ സഹപ്രവര്‍ത്തകരുടെ പിന്തുണ തേടുമെന്നും അദ്ദേഹം പറഞ്ഞു. സിദ്ദുവിന് കാനഡയില്‍ തുടരാന്‍ പരസ്യമായി വാദിക്കുമെന്നും ലിബറല്‍ കോക്കസ് സഹപ്രവര്‍ത്തകര്‍ക്ക് അയച്ച ഇമെയിലില്‍ ജോര്‍ജ് ചാഹല്‍ പറഞ്ഞു. 

സിദ്ദുവിനെ നാടുകടത്താന്‍ മെയ് 24 ന് ഇമിഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജി ബോര്‍ഡ് ഉത്തരവിട്ടിരുന്നു. ബോര്‍ഡ് ഹിയറിംഗിലാണ് തീരുമാനം. 2018 ല്‍ സസ്‌ക്കാച്ചെവന്‍ ജൂനിയര്‍ ഹോക്കി ടീം ഉള്‍പ്പെട്ട അപകടത്തില്‍ 16 പേര്‍ മരിക്കുകയും 13 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2019 ല്‍ സിദ്ദുവിനെ എട്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.