ഇന്‍സുലിന്‍ ഇനി 'സൂചി രഹിതം': പ്രമേഹരോഗികള്‍ക്കായി ഓറല്‍ ഇന്‍സുലിന്‍ വികസിപ്പിച്ച് യുബിസി 

By: 600002 On: Jun 6, 2024, 11:55 AM

 

 

പ്രമേഹരോഗികള്‍ക്കായി വേദനയില്ലാതെ സൂചിരഹിതമായ ഇന്‍സുലിന്‍ വികസിപ്പിച്ച് യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ(യുബിസി). വായയിലൂടെ തുള്ളിമരുന്നായി ഉപയോഗിക്കാവുന്ന ഓറല്‍ ഇന്‍സുലിന്‍ ആണ് യുബിസിയിലെ ശാസ്ത്രജ്ഞരും ഗവേഷകരും വികസിപ്പിച്ചിരിക്കുന്നത്. യുബിസിയിലെ ലി ലാബിലാണ് ഗവേഷണം നടക്കുന്നത്. ഈ തുള്ളിമരുന്ന് നാവിനടിയില്‍ വെച്ചാണ് ശരീരത്തിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ലി ലാബില്‍ നീഡില്‍-ഫ്രീ ഇന്‍സുലിന്‍ വികസിപ്പിക്കാനുള്ള പരിശ്രമത്തിലായിരുന്നുവെന്ന് യുബിസി ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് അസോസിയേറ്റ് പ്രൊഫസര്‍ ഷൈ-ദര്‍ ലി പറഞ്ഞു. 

ഓറല്‍ ഇന്‍സുലിന്‍ വികസിപ്പിക്കുന്നതിന് മുമ്പ് നാസല്‍ സ്‌പ്രേകള്‍ പരീക്ഷിച്ചിരുന്നു. അത് എളുപ്പവും സൗകര്യ പ്രദവുമാണെന്ന് ലി വ്യക്തമാക്കി. പുതിയ ഓറല്‍ ഇന്‍സുലിന്‍ പ്രമേഹ രോഗികള്‍ക്ക് പുതിയ സാധ്യത തുറക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവരുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് അവരുടെ മരുന്നുകള്‍ കഴിക്കുന്നതും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതും എളുപ്പമാക്കുന്നു. 

പെപ്‌റ്റൈഡിനൊപ്പം ഇന്‍സുലിന്‍ ഫലപ്രദമായി രക്തപ്രവാഹത്തില്‍ എത്തുന്നുവെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞതായി യുബിസി പറഞ്ഞു.