കാനഡയിലേക്ക് ചേക്കേറാന്‍ കൂടുതല്‍ അമേരിക്കക്കാര്‍; കാരണം ഡൊണാള്‍ഡ് ട്രംപ്? 

By: 600002 On: Jun 6, 2024, 11:19 AM

 


മുന്‍ അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് കാരണം കാനഡയിലേക്ക് കുടിയേറുന്നത് പരിഗണിക്കുന്ന അമേരിക്കന്‍ പൗരന്മാരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ട്രംപില്‍ നിന്നും രക്ഷപ്പെട്ട് വിദേശ രാജ്യങ്ങളില്‍ കുടിയേറി ജീവിക്കാന്‍ കൂടുതല്‍ അമേരിക്കക്കാര്‍ താല്‍പ്പര്യപ്പെടുന്നതായി ഇമിഗ്രേഷന്‍ ലോയര്‍ പറയുന്നു. കാനഡയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവരുടെ നിരവധി ഇമിഗ്രേഷന്‍ ആപ്ലിക്കേഷനുകള്‍ പ്രോസസിംഗിനായി കാനഡയിലെത്തുന്നുണ്ടെന്ന് ടൊറന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇമിഗ്രേഷന്‍ ലോയര്‍ ജാക്വലിന്‍ ബാര്‍ട്ട് പറയുന്നു. ട്രംപിന്റെ വിചാരണയ്ക്കും കുറ്റക്കാരനാണെന്ന് വിധിച്ചതിനും ശേഷം കുടിയേറ്റ താല്‍പ്പര്യത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായതെന്ന് ബാര്‍ട്ട് മാധ്യമങ്ങളോട് പറഞ്ഞു. 

കാനഡയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ഭൂരിഭാഗം അമേരിക്കക്കാരും ലിബറല്‍ മിഡില്‍ ഏജ്ഡ് അമേരിക്കക്കാരാണെന്ന് ബാര്‍ട്ട് പറയുന്നു. എന്നാല്‍ ഇവരില്‍ പകുതിയോളം പേര്‍ക്ക് മാത്രമാണ് കാനഡയില്‍ തൊഴില്‍ ചെയ്ത് ജീവിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ബാര്‍ട്ട് വ്യക്തമാക്കി. കാനഡയില്‍ മുഴുവന്‍ സമയ തൊഴില്‍ ചെയ്യാനോ ഒരു ബിസിനസ് ആരംഭിക്കാനോ കുടിയേറ്റം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അവര്‍ പറയുന്നു. 

നവംബറിലെ യുഎസ് തെരഞ്ഞെടുപ്പിന്റെ ഫലം പുതിയ താല്‍പ്പര്യത്തിലേക്ക് നയിച്ചേക്കാം. എന്നാല്‍ എത്ര അമേരിക്കക്കാര്‍ കുടിയേറ്റം നടത്തുന്നുമെന്നതില്‍ വ്യക്തമല്ല. കുടിയേറ്റം ചിലപ്പോള്‍ ബുദ്ധിമുട്ടുള്ളതായേക്കാം. 

ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(ഐആര്‍സിസി)യുടെ ഡാറ്റ അനുസരിച്ച്, 2015 മുതല്‍ 88,830 അമേരിക്കന്‍ പൗരന്മാര്‍ കാനഡയില്‍ സ്ഥിരതാമസക്കാരായി പ്രവേശനം നേടിയിട്ടുണ്ട്. 2016 ലെ തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് അധികാരത്തിലെത്തിയപ്പോള്‍ ഇമിഗ്രേഷനില്‍ നേരിയ കുതിച്ചുചാട്ടമുണ്ടായിരുന്നു.