കാല്‍ഗറിയിലെ വാഹനമോഷണ ക്ലെയ്മുകളില്‍ 59 ശതമാനം വര്‍ധന 

By: 600002 On: Jun 6, 2024, 10:09 AM

 


കാല്‍ഗറിയിലെ വാഹന മോഷണ ക്ലെയ്മുകള്‍ വര്‍ധിച്ചതായി ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് കാനഡ(ഐബിസി). കാല്‍ഗറിയിലെ വാഹനമോഷണ ക്ലെയ്മുകള്‍ 2021 മുതല്‍ 2023 വരെ 59 ശതമാനം വര്‍ധിച്ചതായാണ് കണക്കുകള്‍. 2021 ലെ 20.8 മില്യണ്‍ ഡോളറില്‍ നിന്നും 2023 ല്‍ 33 മില്യണ്‍ ഡോളറായി ഉയര്‍ന്നതായി ഐബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആല്‍ബെര്‍ട്ടയില്‍ വാഹനമോഷണ ക്ലെയ്മുകള്‍ 55 ശതമാനം വര്‍ധിച്ചിട്ടുണ്ട്. പ്രവിശ്യയില്‍ കാല്‍ഗറി നാലാം സ്ഥാനത്താണ്. മെഡിസിന്‍ ഹാറ്റ്(+72%), എഡ്മന്റണ്‍(+66%), ഫോര്‍ട്ട് മക്മറെ(+60%),  ലെത്ത്ബ്രിഡ്ജ്(+30%)  എന്നിവടങ്ങളിലും വാഹനമോഷണ ക്ലെയ്മുകള്‍ വര്‍ധിച്ചു. 

കാനഡയിലുടനീളം വാഹനമോഷണ ക്ലെയ്മുകള്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 254 ശതമാനം ഉയര്‍ന്നതായി ഐബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിനും ഫ്രീക്വന്‍സി വാഹനങ്ങള്‍ മോഷ്ടിക്കപ്പെടുന്നതിനുമായി ഓരോ ക്ലെയ്മിനും ചെലവഴിച്ച തുകയുടെ കാര്യത്തില്‍ ആല്‍ബെര്‍ട്ട രണ്ടാം സ്ഥാനത്താണ്.