നാല് വര്‍ഷത്തിനിടെ ആദ്യമായി ബാങ്ക് ഓഫ് കാനഡ പ്രധാന പലിശ നിരക്ക് കുറച്ചു

By: 600002 On: Jun 6, 2024, 7:38 AM

 

ബെഞ്ച്മാര്‍ക്ക് പലിശ നിരക്ക് കാല്‍ശതമാനം കുറച്ച് ബാങ്ക് ഓഫ് കാനഡ. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള സെന്‍ട്രല്‍ ബാങ്കിന്റെ ശ്രമങ്ങളില്‍ സുപ്രധാന വഴിത്തിരിവാണിത്. നാല് വര്‍ഷത്തിനിടെ ഇതാദ്യമായാണ് പ്രധാന പലിശ നിരക്ക് ബാങ്ക് ഓഫ് കാനഡ കുറയ്ക്കുന്നത് എന്നതും ശ്രദ്ധേയം. ഇതോടെ പലിശ നിരക്ക് 4.75 ശതമാനമായി. 2020 മാര്‍ച്ച് മാസത്തിലാണ് അവസാനമായി നിരക്ക് കുറച്ചത്. 

പണപ്പെരുപ്പം കുറയുന്നതിന്റെ സൂചനകള്‍ക്കിടയില്‍ 2023 ജൂലൈ മുതല്‍ തുടര്‍ച്ചയായി ആറ് തവണ പലിശ നിരക്ക് അഞ്ച് ശതമാനമായി ബാങ്ക് ഓഫ് കാനഡ നിലനിര്‍ത്തിയിരുന്നു. സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാകുകയും പണപ്പെരുപ്പ നിരക്ക് കുറയുകയും ചെയ്യുന്നതിനാല്‍ ജൂണ്‍ മാസം മുതല്‍ സെന്‍ട്രല്‍ ബാങ്ക് അതിന്റെ പ്രധാന പലിശ നിരക്ക് കുറയ്ക്കാന്‍ തുടങ്ങുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നു.