ഇസ്രായേലുമായി 300 കോടി ഡോളറിന്‍റെ യുദ്ധവിമാനക്കരാറിൽ ഒപ്പിട്ട് അമേരിക്ക

By: 600007 On: Jun 6, 2024, 6:36 AM

 

തെൽ അവീവ്: ഇസ്രായേലുമായി 300 കോടി ഡോളറിന്റെ യുദ്ധവിമാനക്കരാറിൽ ഒപ്പിട്ട് അമേരിക്ക. 25 എഫ്-35 യുദ്ധവിമാനങ്ങൾ കൈമാറാൻ അമേരിക്കൻ കമ്പനിയായ ലോക്ഹീഡ് മാർട്ടിനുമായാണ് ഇസ്രായേൽ ചൊവ്വാഴ്ച കരാറിലൊപ്പുവെച്ചത്. ഓരോ വർഷവും ഇസ്രായേലിന് അമേരിക്ക നൽകുന്ന സൈനിക സഹായത്തുക ഉപയോഗിച്ചാകും കൈമാറ്റം. ഇതോടെ, ഇസ്രായേൽ വ്യോമസേനയുടെ വശം എഫ്-35 വിമാനങ്ങൾ 75 എണ്ണമാകും. 

2018 മുതലാണ് ഇവ ഇസ്രായേലിന് ലഭിക്കുന്നത്. റഡാറുകൾക്ക് പിടികൊടുക്കാത്ത, രഹസ്യവിവരങ്ങൾ പിടിച്ചെടുക്കാൻ ശേഷിയുള്ള, ആകാശത്തും ഏറ്റുമുട്ടലിന് ശേഷിയുള്ള അത്യാധുനിക യുദ്ധവിമാനമായ എഫ്-35 പശ്ചിമേഷ്യയിൽ ഇസ്രായേലിന് മാത്രമാണ് അമേരിക്ക കൈമാറിയിട്ടുള്ളത്.