കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിന് കരാര്‍ നല്‍കുന്നതിലെ നയങ്ങളും നടപടിക്രമങ്ങളും ലംഘിക്കപ്പെടുന്നു: ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് 

By: 600002 On: Jun 5, 2024, 6:32 PM

 


കനേഡിയന്‍ സര്‍ക്കാരിന്റെ സംഭരണ നയങ്ങള്‍ അവഗണിക്കുകയും മക്കിന്‍സി ആന്‍ഡ് കമ്പനിക്ക് നല്‍കിയ കരാറുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കൈകാര്യം ചെയ്യുന്നതിലും വീഴ്ച വരുത്തിയ ഫെഡറല്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളെയും ഏജന്‍സികളെയും വിമര്‍ശിച്ച് കാനഡയുടെ ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. ഗ്ലോബല്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് കമ്പനിക്ക് കരാറുകള്‍ നല്‍കുമ്പോള്‍ കരാര്‍, സംഭരണ പ്രക്രിയകള്‍ എന്നിവയില്‍ ഓര്‍ഗനൈസേഷനുകള്‍ പതിവായി അവഗണന കാണിക്കുന്നതായി ഓഡിറ്റര്‍ ജനറല്‍ കാരെന്‍ ഹോഗന്‍ ചൊവ്വാഴ്ച അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ കണ്ടെത്തി. 

നയങ്ങള്‍ക്കനുസൃതമായി പ്രൊഫഷണല്‍ സേവന കരാറുകള്‍ പലപ്പോഴും മക്കിന്‍സി ആന്‍ഡ് നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

2011 ജനുവരിക്കും 2023 സെപ്തംബറിനും ഇടയില്‍ 10 ഫെഡറല്‍ ഗവണ്‍മെന്റ് ഏജന്‍സികളും 10 ക്രൗണ്‍ കോര്‍പ്പറേഷനുകളും മക്കിന്‍സി ആന്‍ഡ് കമ്പനിക്ക് മൊത്തം 209 മില്യണ്‍ ഡോളറിന്റെ 97 പ്രൊഫഷണല്‍ സര്‍വീസസ് കോണ്‍ട്രാക്റ്റ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.