മൗണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ് കൺവെൻഷൻ ജൂൺ 7 8 9 തീയതികളിൽ, മുഖ്യ പ്രാസംഗികൻ പാസ്റ്റർ അനീഷ് കാവാലം

By: 600084 On: Jun 5, 2024, 3:32 PM

പി പി ചെറിയാൻ, ഡാളസ് 

ഗാർലാൻഡ്(ഡാലസ്): മൗണ്ട് സീനായ് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ജൂൺ 7 8 9 തീയതികളിൽ സുവിശേഷ കൺവെൻഷൻ സംഘടിപ്പിക്കുന്നു( 5313 റോബിൻഹുഡ്  ഗാർലാൻഡ് ടെക്സാസ് 75043).

ജൂൺ 7 8 തീയതികളിൽ വൈകിട്ട് 6 30 മുതൽ 9 വരെയും ജൂൺ 9 ഞായറാഴ്ച രാവിലെ 9 മുതൽ 12 വരെ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിച്ചേർന്നിരിക്കുന്ന സുപ്രസിദ്ധ സുവിശേഷ കൺവെൻഷൻ പ്രാസംഗികൻ പാസ്റ്റർ അനീഷ് കാവാലം ആണ് കൺവെൻഷൻ മുഖ്യ പ്രാസംഗികൻ കൺവെൻഷനിലേക്ക് എല്ലാവരെയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നതായി റവ മാത്യു തോമസ് അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് റവ മാത്യു തോമസ് 469 360 5735.