'ഫ്രഞ്ച് മാത്രം മതി'; പ്രവിശ്യയെ ബൈലിന്‍ഗ്വല്‍ ആക്കുന്നതിനെതിരെ ക്യുബെക്ക് നിയമസഭ 

By: 600002 On: Jun 5, 2024, 12:54 PM

 


പ്രവിശ്യയില്‍ ദ്വിഭാഷയാക്കുന്നതിനെതിരെ ക്യുബെക്ക് നിയമസഭ. തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും ഏകകണ്ഠമായ പിന്തുണ ലഭിച്ച വോട്ടെടുപ്പില്‍ ഔദ്യോഗികമായി ദ്വിഭാഷാ പ്രവിശ്യയായാല്‍ ക്യുബെകക് കൂടുതല്‍ ശക്തമാകുമെന്ന ലിബറല്‍ എംപി ആഞ്ചലോ ഇക്കോണോയുടെ അഭിപ്രായത്തെ ദേശീയ അസംബ്ലി തള്ളിക്കളഞ്ഞു. ക്യുബെക്കിലെ ഫ്രഞ്ച് ഭാഷാ മന്ത്രി ജീന്‍ ഫ്രാന്‍സ്വേ റോബര്‍ഗും ലിബറല്‍ പാര്‍ട്ടി, ക്യുബെക്ക് സോളിഡെയര്‍, പാര്‍ട്ടി ക്യുബെക്കോയിസ് എന്നീ പാര്‍ട്ടികളിലെ പ്രതിനിധികളും ചേര്‍ന്ന് ചൊവ്വാഴ്ച പ്രമേയം അവതരിപ്പിച്ചു. 

ക്യുബെക്കിന്റെ ശക്തി ദ്വിഭാഷയിലല്ല, മറിച്ച് അതിന്റെ തനതായ സംസ്‌കാരവും ദൃഢമായ ഫ്രാങ്കോഫോണ്‍ പ്രത്യേകതയിലുമാണെന്ന് പ്രമേയത്തില്‍ വ്യക്തമാക്കുന്നു. 

രാജ്യത്തെ ഏക ഔദ്യോഗിക ദ്വിഭാഷാ പ്രവിശ്യയാണ് ന്യൂബ്രണ്‍സ്‌വിക്ക്. ക്യുബെക്കില്‍ ഫ്രഞ്ച് ഭാഷയാണ് ഔദ്യോഗിക ഭാഷ. മറ്റ് എട്ട് പ്രവിശ്യകളില്‍ ഇംഗ്ലീഷ് മാത്രമാണ് ഓദ്യോഗിക ഭാഷ.