ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ മൂന്നിലൊന്നും മരിച്ചു; വെ​ടി​നി​ർ​ത്ത​ലി​​നി​ല്ലെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ൽ നെതന്യാഹു

By: 600007 On: Jun 5, 2024, 5:47 AM

 

ടെ​ൽ അ​വീ​വ്: ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ മൂ​ന്നി​ലൊ​ന്നി​ലേ​റെ പേ​രും ക​ന​ത്ത വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ലും മ​റ്റു​മാ​യി കൊ​ല്ല​പ്പെ​ട്ടി​ട്ടും ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ലി​​നി​ല്ലെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ൽ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു.

രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും ക​ന​ത്ത സ​മ്മ​ർ​ദം ഉ​യ​ർ​ന്നി​ട്ടും ഹ​മാ​സി​നെ ഉ​ന്മൂ​ല​നം ചെ​യ്യു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ശാ​ശ്വ​ത​മാ​യി വെ​ടി​നി​ർ​ത്തി​ല്ലെ​ന്നു​മാ​ണ് ​നെ​ത​ന്യാ​ഹു ക​ഴി​ഞ്ഞ ദി​വ​സ​വും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 250ഓ​ളം പേ​രെ​യാ​ണ് ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യി​രു​ന്ന​ത്. ഇ​തി​ൽ നി​ര​വ​ധി പേ​രെ താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ലി​നി​ടെ വി​ട്ട​യ​ച്ചെ​ങ്കി​ലും 120ഓ​ളം പേ​ർ ഹ​മാ​സ് പി​ടി​യി​ൽ ത​ന്നെ തു​ട​രു​ക​യാ​ണ്. ഇ​വ​രി​ൽ 43 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് സ്ഥി​രീ​ക​ര​ണം.