കാനഡയിലെത്തുന്ന കെയര്‍ഗിവര്‍മാര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സി: പുതിയ ഇമിഗ്രേഷന്‍ പദ്ധതിയുമായി കാനഡ 

By: 600002 On: Jun 4, 2024, 6:19 PM


കെയര്‍ഗിവര്‍മാര്‍ക്കായി പുതിയ ഇമിഗ്രേഷന്‍ പദ്ധതി പ്രഖ്യാപിച്ച് കാനഡ. പുതിയ പദ്ധതി പ്രകാരം, കാനഡയിലെത്തുന്ന എത്തുന്ന കെയര്‍ഗിവര്‍മാര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സി(പിആര്‍) നല്‍കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. 

കാനഡയിലെ ലാംഗ്വേജ് ബെഞ്ച്മാര്‍ക്ക് അനുസരിച്ച് ഇംഗ്ലീഷിലോ ഫ്രഞ്ച് ഭാഷയിലോ കുറഞ്ഞത് ലെവല്‍ 4 ഉള്ള ഹോം കെയര്‍ മേഖലയില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ പൈലറ്റ് പ്രോഗ്രാമുകളില്‍ അപേക്ഷിക്കാം. കൂടാതെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കനേഡിയന്‍ ഹൈസ്‌കൂള്‍ ഡിപ്ലോമയ്ക്ക് തുല്യമായ വിദ്യാഭ്യാസ നിലവാരം ഉണ്ടായിരിക്കണം. പുതിയ പദ്ധതി ഈ വര്‍ഷം അവസാനത്തോടെയോ 2025 ന്റെ തുടക്കത്തിലോ ആരംഭിക്കുമെന്ന് മാര്‍ക്ക് മില്ലര്‍ അറിയിച്ചു.