മുത്തശ്ശിയുടെ ചിതാഭസ്മം പാസ്ത സോസിൽ കലർത്തി കുടുംബാംഗങ്ങൾക്ക് നൽകി യുവതി

By: 600007 On: Jun 4, 2024, 12:04 PM

ഓസ്‌ട്രേലിയയിൽ ഒരു യുവതി തന്‍റെ മുത്തശ്ശിയുടെ ചിതാഭസ്മം പാസ്ത സോസിൽ കലർത്തി കുടുംബാംഗങ്ങൾക്ക് നൽകി. വിവരമറിഞ്ഞ് കുടുംബാംഗങ്ങൾ ചോദ്യം ചെയ്തപ്പോൾ നൽകിയ മറുപടി അതിലേറെ വിചിത്രം, 'താൻ തമാശയ്ക്ക് ചെയ്തതാ'ണെന്നായിരുന്നു യുവതിയുടെ മറുപടി. ഓസ്ട്രേലിയയിലെ മെൽബണിൽ നിന്നുള്ള ചെയെൻ എന്ന യുവതിയാണ് ഇത്തരത്തിൽ വിചിത്രമായി പെരുമാറിയത്.


ഒരു വർഷം മുമ്പ് മരിച്ചുപോയ മുത്തശ്ശിയുടെ ചിതാഭസ്മം കുടുംബാംഗങ്ങൾ, ഒരു പാത്രത്തിലാക്കി വീട്ടിൽ സൂക്ഷിച്ചിരുന്നു. ഇതിൽ നിന്നുമാണ് യുവതി ചിതാഭസ്മം എടുത്തത്. യുവതി ആദ്യം ചിതാഭസ്മം സ്വയം കഴിച്ചു. ബാക്കി വന്നത് വീട്ടിലെ മറ്റുള്ള അംഗങ്ങൾക്ക് കഴിക്കാനായി വച്ച പാസ്ത സോസിൽ കലർത്തി നൽകുകയായിരുന്നു.  മുത്തശ്ശിയെ കുറിച്ചുള്ള ഓർമ്മ മനസ്സിൽ വന്നപ്പോഴാണ് താൻ ഇത്തരത്തിൽ പെരുമാറിയത് എന്നാണ് യുവതി അവകാശപ്പെടുന്നത്. വീട്ടിൽ തന്നോടൊപ്പം ഉണ്ടായിരുന്ന അമ്മയ്ക്കും സഹോദരനുമാണ് ഇവർ മുത്തശ്ശിയുടെ ചിതാഭസ്മം ഭക്ഷണത്തിൽ കലർത്തി നൽകിയത്.