സര്‍ട്ടിഫിക്കേഷന്‍ ടെസ്റ്റില്‍ തട്ടിപ്പ്:  ക്ഷമാപണം നടത്തി ടൊയോട്ട; മൂന്ന് മോഡലുകളുടെ ഉല്‍പ്പാദനം നിര്‍ത്തിവെച്ചു 

By: 600002 On: Jun 4, 2024, 11:21 AM

 

 

ഏഴ് വാഹന മോഡലുകളുടെ സര്‍ട്ടിഫിക്കേഷന്‍ ടെസ്റ്റുകളില്‍ വന്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ടൊയോട്ട ചെര്‍മാന്‍ അകിയോ ടൊയോഡ ക്ഷമാപണം നടത്തി. കൂടാതെ വാഹന മോഡലുകളില്‍ മൂന്നെണ്ണത്തിന്റെ ഉല്‍പ്പാദനം നിര്‍ത്തുകയാണെന്നും അറിയിച്ചു. കൊറോള ഫീല്‍ഡര്‍, കൊറോള ആക്‌സിയോ, യാരിസ് ക്രോസ് എന്നിവയുടെ ഉല്‍പ്പാദനമാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. അതേസമയം, കൊറോള സബ്‌കോംപാക്റ്റ്, ലെക്‌സസ് ആഡംബര വാഹനങ്ങള്‍ എന്നിവയെ നടപടി ബാധിക്കില്ലെന്ന് ടൊയോട്ട വ്യക്തമാക്കി. 

എയര്‍ബാഗ്, എഞ്ചിന്‍ പവര്‍ പരിശോധനകളില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടങ്ങളില്‍ പിന്‍സീറ്റിനുണ്ടാകുന്ന കേടുപാടുകളും കണ്ടെത്തി.