റെജീന ഫുഡ് ബാങ്ക് ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന കുടുംബങ്ങളെ സഹായിക്കാനായി പുതിയ ഫുഡ് ഹബ്ബ് ആരംഭിച്ചു. ഗ്രോസറി സ്‌റ്റോറില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കുന്ന തരത്തില്‍ ഫുഡ് ഹബ്ബില്‍ നിന്നും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് എടുക്കാന്‍ കഴിയും. ഡൗണ്‍ടൗണ്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഫുഡ് ഹബ്ബില്‍ കുടുംബങ്ങള്‍ക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാന്‍ അവസരമുണ്ടാകും. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ സ്വീകരിക്കുന്നതിന് മുമ്പ് രജിസ്റ്റര്‍ ചെയ്യുകയും ഒരു അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുകയും വേണം.
പുതിയ രീതി വഴി ആളുകള്‍ ആവശ്യമുള്ളത് മാത്രം തെരഞ്ഞെടുക്കുമെന്നതിനാല്‍ ഭക്ഷണം ഒരിക്കലും വേസ്റ്റാകില്ലെന്ന് റെജീന ഫുഡ് ബാങ്ക് സിഇഒ ജോണ്‍ ബെയ്‌ലി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫുഡ് ബാങ്കില്‍ വന്‍ ഡിമാന്‍ഡാണ് ഉണ്ടായത്. നിരവധി കുടുംബങ്ങളാണ് ഭക്ഷണത്തിനായി ഫുഡ് ബാങ്കിനെ ആശ്രയിച്ചതെന്നും ഫുഡ് ബാങ്ക് അധികൃതര്‍ പറഞ്ഞു.