കാല്‍ഗറിയില്‍ ഭവന വില 9.5 ശതമാനം വര്‍ധിച്ചു: റിയല്‍ എസ്‌റ്റേറ്റ് ബോര്‍ഡ് റിപ്പോര്‍ട്ട് 

By: 600002 On: Jun 4, 2024, 8:41 AM

 

കാല്‍ഗറിയില്‍ ഭവന വില വര്‍ധിച്ചതായി കാല്‍ഗറി റിയല്‍ എസ്‌റ്റേറ്റ് ബോര്‍ഡ് റിപ്പോര്‍ട്ട്. വര്‍ഷം തോറും 9.5 ശതമാനം വര്‍ധനയില്‍ നഗരത്തിലെ വീടുകളുടെ വില മെയ് മാസത്തില്‍ 605,300 ഡോളറായി ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, വീടുകളുടെ വില്‍പ്പന 0.8 ശതമാനം കുറഞ്ഞ് 3,092 ആയി. വില കുറഞ്ഞ വീടുകളുടെ കുറവ് മെയ് മാസത്തിലെ വീടുകളുടെ വില്‍പ്പന ചെറുതായി കുറയാന്‍ കാരണമായതായി ബോര്‍ഡ് അറിയിച്ചു. 

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞ വിലയുള്ള ഡിറ്റാച്ച്ഡ്, സെമി ഡിറ്റാച്ച്ഡ് വീടുകളുടെ ലിസ്റ്റിംഗുകള്‍ കുറഞ്ഞത് വില്‍പ്പനയെ ബാധിച്ചതായി ബോര്‍ഡ് പറയുന്നു.  ഈ വര്‍ഷം ഇതുവരെ 12,412 വീടുകള്‍ വിറ്റഴിച്ചുവെന്നാണ് കണക്കുകള്‍.