ബി​ഗ് ടിക്കറ്റ് ജൂൺ ലൈവ് ഡ്രോ: 10 മില്യൺ ദിർഹം നേടിയത് ഇറാൻ പൗരൻ

By: 600007 On: Jun 4, 2024, 6:21 AM

ബി​ഗ് ടിക്കറ്റ് സീരീസ് 263 നറുക്കെടുപ്പിൽ ഇറാനിൽ നിന്നുള്ള ഹുസൈൻ അഹമ്മദ് ഹഷെമി വിജയിയായി. ​ഗ്രാൻഡ് പ്രൈസായ 10 മില്യൺ ദിർഹമാണ് അദ്ദേഹം സ്വന്തമാക്കിയത്.


കഴിഞ്ഞ 20 വർഷമായി ദുബായിലാണ് ഹഷെമി താമസിക്കുന്നത്. അഞ്ച് വർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട് അദ്ദേഹം. ഓൺലൈനായാണ് ഇത്തവണ ടിക്കറ്റെടുത്തത്. സുഹൃത്തുക്കളിലൂടെയാണ് അദ്ദേഹം ബി​ഗ് ടിക്കറ്റിൽ ആകൃഷ്ടനായത്.

അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റെടുത്തത്. സമ്മാനത്തുക എല്ലാവരും തുല്യമായി വീതിക്കും. സമ്മാനത്തുക കൊണ്ട് എന്താണ് ചെയ്യാൻ ആ​ഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് സുഹൃത്തുക്കളോട് ചേർന്ന് ആലോചിച്ചിട്ട് തീരുമാനമെടുക്കും എന്നാണ് ഹഷെമി പറയുന്നത്. ബിസിനസിൽ നിക്ഷേപിക്കാനും പണം പങ്കുവെക്കാനും അവർക്ക് പദ്ധതികളുണ്ട്.

"ഞാൻ വളരെ വളരെ ഹാപ്പിയാണ്." ഹഷെമി പറയുന്നു. "സമ്മാനം ലഭിക്കാത്തവർ ആരും നിരാശരാകരുത്. ശ്രമം തുടരുക. ഞാൻ അഞ്ച് വർഷമായി ​ഗെയിം കളിക്കുന്നു. ഇതുവരെ പിന്‍മാറിയിട്ടില്ല."- അദ്ദേഹം കൂട്ടിച്ചേർത്തു.