ഫെയ്‌സ്ബുക്ക് എഐ തട്ടിപ്പ്: വിന്നിപെഗ് സ്വദേശിക്ക് പണം നഷ്ടമായി 

By: 600002 On: Jun 3, 2024, 5:59 PM

 


ഫെയ്‌സ്ബുക്ക് കസ്റ്റമര്‍ സപ്പോര്‍ട്ട് നമ്പറുമായി ബന്ധപ്പെട്ട് നടത്തിയ എഐ തട്ടിപ്പ് വഴി വിന്നിപെഗ് സ്വദേശിക്ക് പണം നഷ്ടമായി. വ്യാജ ഫെയ്‌സ്ബുക്ക് കസ്റ്റമര്‍ നമ്പറുമായി ബന്ധപ്പെട്ട് മറ്റുള്ളവര്‍ ഇത്തരത്തില്‍ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ഡേവ് ഗൗഡ്രൂ മുന്നറിയിപ്പ് നല്‍കുന്നു. തട്ടിപ്പ് നടത്തിയയാള്‍ക്ക് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആക്‌സസ് ചെയ്യാന്‍ കഴിഞ്ഞുവെന്ന് ഗൗഡ്രൂ പറഞ്ഞു. 

മുന്‍ മാനിറ്റോബ എന്‍ഡിപി അംഗമായ ഗൗഡ്രോയ്ക്ക് ഏപ്രിലില്‍ പുതിയ സെല്‍ഫോണ്‍ ലഭിക്കുകയും ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ തന്റെ പുതിയ ഫോണിലേക്ക് മാറ്റുകയും ചെയ്തതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. ഫെയ്‌സ്ബുക്ക് അക്കൗണ്ട് പുതിയ ഫോണിലേക്ക് മാറ്റുന്നതില്‍ പ്രശ്‌നമുണ്ടായപ്പോള്‍ ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്തു. ഫെയ്‌സ്ബുക്ക് കസ്റ്റമര്‍ സപ്പോര്‍ട്ട് നമ്പര്‍ കണ്ടെത്തി. ഇത് യഥാര്‍ത്ഥത്തിലുള്ളതാണോയന്നറിയാന്‍ മെസ്സഞ്ചറില്‍ സെര്‍ച്ച് ചെയ്തു. മെറ്റ എഐ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെര്‍ച്ച് ടൂളില്‍ നിന്നും കണ്ടെത്തിയ നമ്പര്‍ നിയമാനുസൃതമാണെന്ന് മറുപടി ലഭിച്ചു. എന്നാല്‍ ഇത് തട്ടിപ്പായിരുന്നു. പിന്നീട് പണം നഷ്ടമായപ്പോഴാണ് താന്‍ തട്ടിപ്പിന് ഇരയായെന്ന് ഗൗഡ്രോ തിരിച്ചറിഞ്ഞത്. ഇത്തരത്തില്‍ മറ്റാരും തട്ടിപ്പിന് ഇരകളാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ഗൗഡ്രോ മുന്നറിയിപ്പ് നല്‍കി.