12 യുഎസ്-കാനഡ ബോര്‍ഡര്‍ ക്രോസിംഗുകളില്‍ ഫ്‌ളാഗ്‌പോളിംഗ് പരിമിതപ്പെടുത്തി 

By: 600002 On: Jun 3, 2024, 12:58 PM

 


12 യുഎസ്-കാനഡ ബോര്‍ഡര്‍ ക്രോസിംഗുകളില്‍ ഫ്‌ളാഗ്‌പോളിംഗ് പരിമിതപ്പെടുത്തിയതായി കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി. താല്‍ക്കാലിക പദവിയുള്ള ഒരു നോണ്‍-കനേഡിയന്‍ കാനഡ വിട്ട് അതിര്‍ത്തിയില്‍ ഒര് ദിവസത്തെ ഇമിഗ്രേഷന്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് 24 മണിക്കൂറിനുള്ളില്‍ വീണ്ടും പ്രവേശിക്കുന്നതാണ് ഫ്‌ളാഗ്‌പോളിംഗ്. ഇതിന് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നീണ്ട കാത്തിരിപ്പ് സമയം ഒഴിവാക്കാന്‍ ആളുകളെ അനുവദിക്കുന്നതാണ് ഫ്‌ളാഗ്‌പോളിംഗ്. ഇത് പൂര്‍ണമായി നിയമപരവുമാണ് എവിടെയും ചെയ്യാവുന്നതുമാണ്. എന്നാല്‍ സാധാരണയായി ലാന്‍ഡ് ബോര്‍ഡര്‍ ക്രോസിംഗിലാണ് ഇത് ചെയ്യുന്നത്. 

ഇപ്പോള്‍, ഫ്‌ളാഗ്‌പോളിംഗ് എവിടെ, എപ്പോള്‍ അനുവദനീയമാണെന്നതിന് പരിധി പ്രാബല്യത്തില്‍ ഉണ്ട്. മെയ് 30 മുതല്‍, രാജ്യത്തുടനീളമുള്ള 12 ക്രോസിംഗുകളില്‍ ഫ്‌ളാഗ്‌പോളിംഗ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ദിവസങ്ങളും സമയവും വെട്ടിക്കുറയ്ക്കുകയാണ്. തിരക്കേറിയ യാത്രാ സമയങ്ങളില്‍ കാര്യക്ഷമത വര്‍ധിപ്പിക്കുക, വ്യാപാര സൗകര്യം, ഉയര്‍ന്ന അപകട സാധ്യതയുള്ള യാത്രക്കാര്‍, അഭയം തേടുന്നവര്‍ തുടങ്ങിയ മുന്‍ഗണന നല്‍കേണ്ട യാത്രക്കാരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഈ മാറ്റം കൊണ്ടുവരുന്നതെന്ന് സിബിഎസ്എ പ്രസ്താവനയില്‍ പറഞ്ഞു.