ബാന്‍ഫ് നാഷണല്‍ പാര്‍ക്ക് ബോ വാലി പാര്‍ക്ക്‌വേയില്‍ കരടിയുടെ സാന്നിധ്യം: പാര്‍ക്ക്‌സ് കാനഡയുടെ മുന്നറിയിപ്പ് 

By: 600002 On: Jun 3, 2024, 11:09 AM

 

ബാന്‍ഫ് നാഷണല്‍ പാര്‍ക്കിന്റെ ഒരു ഭാഗത്ത് കരടിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് പാര്‍ക്ക്‌സ് കാനഡ മുന്നറിയിപ്പ് നല്‍കി. ലെഗസി ട്രയല്‍ ഈസ്റ്റ് എന്‍ട്രന്‍സിനും ജോണ്‍സ്റ്റണ്‍ കാന്യോണിനും ഇടയിലുള്ള ബോ വാലി പാര്‍ക്ക്‌വേയിലാണ് ബ്ലാക്ക് ബിയറുകളെയും ഗ്രിസ്ലി ബിയറുകളെയും കണ്ടെത്തിയത്. ഇതില്‍ ജോണ്‍സ്റ്റണ്‍ കാന്യോണ്‍ ക്യാമ്പ് ഗ്രൗണ്ടും പാര്‍ക്കിംഗ് ലോട്ട് 1, 2 എന്നിവയും ഉള്‍പ്പെടുന്നു. 

കരടിയെ കണ്ട സാഹചര്യത്തില്‍ ആളുകള്‍ കൂട്ടമായി യാത്ര ചെയ്യണമെന്നും കാല്‍നടയാത്രയോ സൈക്കിള്‍ സവാരിയോ ചെയ്യുമ്പോള്‍ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കണമെന്നും വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ബിയര്‍ സ്േ്രപ പോലുള്ള മുന്‍കരുതലായി പ്രതിരോധത്തിനായുള്ളവ കരുതണമെന്നും പാര്‍ക്ക്‌സ് കാനഡ നിര്‍ദ്ദേശിച്ചു. 

വന്യജീവികളുമായി സുരക്ഷിതമായ അകലം പാലിക്കണമെന്നും അവയെ സമീപിക്കാനോ ഭയപ്പെടുത്താനോ പാടില്ലെന്നും മുന്നറിയിപ്പ് നല്‍കുന്നു. 

കരടിയെ കണ്ടുകഴിഞ്ഞാല്‍ ഉടന്‍ ജോണ്‍സ്റ്റണ്‍ കാന്യോണ്‍ ക്യാമ്പ് ഗ്രൗണ്ട് കിയോസ്‌കിലെ സന്ദര്‍ശക കേന്ദ്രത്തില്‍ 403-762-1470 എന്ന നമ്പറില്‍ ബാന്‍ഫ് ഡിസ്പാച്ചിലേക്ക് അറിയിക്കണമെന്ന് പാര്‍ക്ക്‌സ് കാനഡ പറഞ്ഞു.