എഡ്മന്റണിലെ സമ്മര്‍സൈഡ് ലേക്കില്‍ മലമൂത്ര വിസര്‍ജ്ജനം  ചെയ്യുന്നു; ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കി എഎച്ച്എസ് 

By: 600002 On: Jun 3, 2024, 10:46 AM

 

സൗത്ത് എഡ്മന്റണിലെ സമ്മര്‍സൈഡ് ലേക്കില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ്(എഎച്ച്എസ്). ആളുകള്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്യുന്നതിലൂടെ തടാകത്തില്‍ ബാക്ടീരിയയുടെ അളവ് കൂടി. ഇത് തടാകത്തിലെ വെള്ളം ഉപയോഗിക്കുന്നവരില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി എഎച്ച്എസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. തടാകത്തില്‍ കുളിക്കാനോ നീന്തുവാനോ പാടില്ലെന്നും കുടിക്കുവാനോ പാചകത്തിനോ  ജലം ഉപയോഗിക്കരുതെന്നും എഎച്ച്എസ് നിര്‍ദ്ദേശിച്ചു. 

മലിനമായ വെള്ളം ഉപയോഗിക്കുന്നതിലൂടെ ശരീരത്തില്‍ അണുബാധയുണ്ടാകുന്നു. ഇത് ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്ക് കാരണമാകുന്നുവെന്ന് മുന്നറിയിപ്പ് നല്‍കി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജനങ്ങള്‍ മുന്നറിയിപ്പ് പാലിക്കണമെന്നും എഎച്ച്എസ് അറിയിച്ചു.