93-ാം വയസ്സില്‍ അഞ്ചാം വിവാഹം, വധു മോളിക്യുലാർ ബയോളജിസ്റ്റ്; വീണ്ടും വാർത്തകളിൽ നിറഞ്ഞ് റൂപർട്ട് മർഡോക്ക്

By: 600007 On: Jun 3, 2024, 4:35 AM

 

ന്യൂയോർക്ക്: അമേരിക്കൻ വ്യവസായിയും മാധ്യമ മുതലാളിയുമായ റൂപർട്ട് മർഡോക്ക് അഞ്ചാമതും വിവാഹം കഴിച്ചതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. 93 കാരനായ മർഡോക്ക് മോളിക്യുലാർ ബയോളജിസ്റ്റായ എലീന സുക്കോവയെ (67)യാണ് വിവാഹം കഴിച്ചത്. മർഡോക്കിൻ്റെ കാലിഫോർണിയയിലെ മുന്തിരിത്തോട്ടത്തിലും മൊറാഗ എസ്റ്റേറ്റിലുമായിരുന്നു വിവാഹ ചടങ്ങുകൾ. ചിത്രങ്ങൾ പുറത്തുവിട്ടു.  യുഎസ് ഫുട്ബോൾ ടീമായ ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്സ് ഉടമ റോബർട്ട് ക്രാഫ്റ്റും ഭാര്യ ഡാന ബ്ലംബെർഗും ഉൾപ്പെടെയുള്ള പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. ഇരുവരും ഡേറ്റിങ്ങിലാണെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. 

1956-ൽ ഓസ്‌ട്രേലിയൻ ഫ്ലൈറ്റ് അറ്റൻഡൻ്റായ പട്രീഷ്യ ബുക്കറെയാണ് റൂപർട്ട് മർഡോക്ക് ആദ്യമായി വിവാഹം കഴിച്ചത്. പിന്നീട് 1960-ൽ ഇരുവരും വിവാഹമോചിതരായി. പിന്നീട് മാധ്യമപ്രവർത്തകയായ അന്ന ടൊർവിനെ വിവാഹം കഴിച്ചു. 1999-ൽ വിവാഹമോചനം നേടി. പിന്നീട് വെൻഡി ഡെംഗിനെ വിവാഹം കഴിച്ചു. 2013-ൽ ഇവരുമായും വേർ പിരിഞ്ഞു. 2016-ൽ മോഡൽ ജെറി ഹാളിനെയാണ് വിവാഹം കഴിച്ചത്. 2021-ൽ ഈ ബന്ധവും അവസാനിച്ചു. അഞ്ച് വിവാഹങ്ങളിലായി മർഡോക്കിന് ആറ് മക്കളുണ്ട്.