ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ ജീനോം കണ്ടെത്തി. ചെറിയ ഫേൺ ചെടിയിലാണ് ഏറ്റവും വലിയ ജീനോം കണ്ടെത്തിയതെന്ന് ഗവേഷകർ മെയ് 31 ന് ഐസയന്‍സ് ജേണലില്‍ റിപ്പോർട്ട് ചെയ്തു. ചെടിയുടെ മുഴുവൻ ജനിതക നിർദ്ദേശങ്ങളും മനുഷ്യ ജീനോമിൻ്റെ 50 മടങ്ങ് വലുതാണെന്നും നേരത്തെ കണ്ടെത്തിയ പാരീസ് ജപ്പോണിക്ക എന്ന് വിളിക്കപ്പെടുന്നജാപ്പനീസ് പുഷ്പത്തിൻ്റെ ജനിതകഘടനയേക്കാൾ 7 ശതമാനം വലുതാണെന്നും കണ്ടെത്തലിൽ പറയുന്നു.
മിക്ക സസ്യങ്ങൾക്കും താരതമ്യേന ചെറിയ ജീനോമുകളാണുള്ളതെന്ന് ബാഴ്‌സലോണയിലെ ബൊട്ടാണിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പരിണാമ ജീവശാസ്ത്രജ്ഞനായ ജൗം പെല്ലിസർ പറയുന്നു. എന്നാൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ചില ജീനോമുകൾ ഉള്ള ചില സസ്യങ്ങൾ ഇതിനപവാദമാണ്. ഇത്തരം സസ്യങ്ങളിൽ എങ്ങനെയാണ് ഭീമൻ ജീനോമുകൾ രൂപം കൊള്ളുന്നതെന്ന് മനസ്സിലാക്കാനായി പെല്ലിസറും സഹപ്രവർത്തകരും ചേർന്ന് പഠനം നടത്തി. ചില ഫോർക്ക് ഫർണുകൾക്ക് (Tmesipteris) വലിയ ജീനോമുകൾ ഉണ്ടെന്ന് നേരത്തെ സംശയമുണ്ടായിരുന്നു.