കൗഗേളായി വന്ന ഈ പെണ്‍കുട്ടിയെ പിടികിട്ടിയോ; പുതിയ അഭിനേയത്രിയെ കണ്ട് അത്ഭുതപ്പെട്ട് ലോകം

By: 600007 On: Jun 2, 2024, 2:06 PM

ലണ്ടന്‍: നോബൽ സമ്മാന ജേതാവും പ്രശസ്ത പാകിസ്ഥാൻ ആക്ടിവിസ്റ്റുമായ മലാല യൂസഫ്‌സായി അഭിനയ രംഗത്തേക്ക്. പീക്കോക്കിന്‍റെ ഹിറ്റ് സീരീസായ വീ ആർ ലേഡി പാർട്‌സിന്‍റെ രണ്ടാം സീസണിൽ ശ്രദ്ധേയമായ ഒരു കൗഗേൾ ക്യാമിയോ റോളിലൂടെയാണ് മലാല  അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്.

മെയ് 30 ന് യുഎസിൽ പീക്കോക്ക് വഴിയും യുകെയിലെ ചാനൽ 4 ലും ഷോ പ്രദര്‍ശിപ്പിക്കും. ഇന്ത്യയില്‍ ജിയോ സിനിമ വഴി ഈ സീരിസ് ലഭ്യമാകും. മലാലയുടെ സീരിസിലെ വേഷത്തിന്‍റെ ഫസ്റ്റ് ലുക്ക് ഫോട്ടോകൾ ഇതിനകം വൈറലായിട്ടുണ്ട്. ഒരു ക്ലാസിക് വെസ്റ്റേണ്‍ ലുക്കിലാണ് മലാലയെ ഇതില്‍ കാണാന്‍ സാധിക്കുന്നത്.


ഷോയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയായ നിദാ മൻസൂർ ആണ് ഷോ റണ്ണറും ഷോയുടെ രചിതാവും. വർക്കിംഗ് ടൈറ്റിൽ ടെലിവിഷനാണ് സീരിസിന്‍റെ നിര്‍മ്മാതാവ്. മലാലയുടെ അതിഥി വേഷം ഷോയുടെ കഥാപാത്രങ്ങളിലും  കഥാ സന്ദർഭങ്ങളിലും വലിയ ട്വിസ്റ്റ് ഉണ്ടാക്കുന്നതാണെന്നാണ് അണിയറക്കാര്‍ പറയുന്നത്