എഫ്എച്ച്എസ്എ അക്കൗണ്ട് ഉടമകളുടെ നിക്ഷേപം വെളിപ്പെടുത്തി കാനഡ റെവന്യു ഏജന്‍സി 

By: 600002 On: Jun 1, 2024, 7:00 PM

 


കാനഡയില്‍ ആദ്യമായി വീട് വാങ്ങാന്‍ ആഗ്രഹിക്കുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് ഫസ്റ്റ് ഹോം സേവിംഗ്‌സ് അക്കൗണ്ട് ഓഫര്‍ ചെയ്ത ആദ്യ വര്‍ഷത്തില്‍ എത്ര നിക്ഷേപം നടത്താന്‍ സാധിച്ചുവെന്ന് വെളിപ്പെടുത്തി കാനഡ റെവന്യു ഏജന്‍സി. എഫ്എച്ച്എസ്എ അക്കൗണ്ട് ഉടമകള്‍ക്ക് പ്രതിവര്‍ഷം 8,000 ഡോളര്‍ മുതല്‍ പരമാവധി 40,000 ഡോളര്‍ വരെ നിക്ഷേപം നടത്താന്‍ അനുവദിക്കുന്നു. വീട് വാങ്ങുന്നിടത്തോളം നിക്ഷേപം അക്കൗണ്ടിലേക്ക് വരുമ്പോഴും പിന്‍വലിക്കുമ്പോഴും നികുതി ഒഴിവാക്കുന്നതാണ്. 

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 625,000 കനേഡിയന്‍ പൗരന്മാര്‍ എഫ്എച്ച്എസ്എ അക്കൗണ്ട് ഉടമകളാണെന്ന് ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏകദേശം 272,000 കനേഡിയന്‍ പൗരന്മാര്‍ക്ക് എഫ്എച്ച്എസ്എ അക്കൗണ്ട് ബാലന്‍സ് 5,001 ഡോളറിനും 10,000 ഡോളറിനും ഇടയിലുണ്ടെന്ന് സിആര്‍എ ഡാറ്റ കാണിക്കുന്നു. ഏകദേശം 66,000 എഫ്എച്ച്എസ്എ ഉടമകള്‍ക്ക് 1,001 ഡോളറിനും 5,000 ഡോളറിനും ഇടയിലാണ് ബാലന്‍സ് ഉള്ളതെന്നും ഡാറ്റ വ്യക്തമാക്കുന്നു.