വരാനിരിക്കുന്നത് കടുത്ത വേനല്‍; വരള്‍ച്ച രൂക്ഷമാകും; കരുതിയിരിക്കാന്‍ മുന്നറിയിപ്പ് നല്‍കി ബീസി സര്‍ക്കാര്‍ 

By: 600002 On: Jun 1, 2024, 10:35 AM

 

 

അടുത്ത ആഴ്ചയോടെ ആരംഭിക്കുന്ന ഉഷ്ണ തരംഗം, കടുത്ത വേനല്‍ച്ചൂട്, വരള്‍ച്ച എന്നിവയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുകയാണെന്നും പൊതുജനങ്ങളും സര്‍ക്കാരിനൊപ്പം സഹകരിക്കണമെന്നും ബീസി സര്‍ക്കാര്‍ അറിയിച്ചു. വെള്ളിയാഴ്ച നടന്ന പാനല്‍ പരിപാടിയില്‍ ആരോഗ്യമന്ത്രി അഡ്രിയാന്‍ ഡിക്‌സ്, പ്രൊവിന്‍ഷ്യല്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ബോണി ഹെന്റി തുടങ്ങിയവര്‍ എമര്‍ജന്‍സി മാനേജ്‌മെന്റിനെക്കുറിച്ചും ക്ലൈമറ്റ് റെഡിനസ്സിനെക്കുറിച്ചും സംസാരിച്ചു. കഠിനമായ ചൂട് ആളുകള്‍ക്ക് രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. പ്രതിരോധശേഷി കുറഞ്ഞ ആളുകള്‍ ചൂട് പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ഹെന്റി പറഞ്ഞു. പ്രായമായവര്‍, പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവരെ കടുത്ത ചൂട് സാരമായി ബാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇവര്‍ ജാഗ്രതയോടെയിരിക്കണമെന്നും എല്ലാവിധ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. 

പ്രവിശ്യയിലെ 47 ഓളം ലോംഗ് ടേം കെയര്‍ ഹോമുകളില്‍ പുതിയ എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്, 149 എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകള്‍ നവീകരിക്കുന്നത് തുടങ്ങിയവ ഉള്‍പ്പെടെ സുപ്രധാനമായ തയാറെടുപ്പുകളാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് മന്ത്രി അഡ്രിയാന്‍ ഡിക്‌സ് അറിയിച്ചു.