മോണ്‍ട്രിയലില്‍ വാഹന രജിസ്‌ട്രേഷന്‍ നിരക്ക് അടുത്ത വര്‍ഷം മൂന്നിരട്ടിയാകും 

By: 600002 On: May 31, 2024, 10:58 AM

 


അടുത്ത വര്‍ഷം മോണ്‍ട്രിയലില്‍ വാഹന രജിസ്‌ട്രേഷന്‍ നിരക്ക് മൂന്നിരട്ടിയായി ഉയരും. നിലവിലെ നിരക്കായ 59 ഡോളറില്‍ നിന്നും കുത്തനെ ഉയര്‍ന്ന് 150 ഡോളറാകുമെന്ന് മോണ്‍ട്രിയല്‍ മെട്രോപൊളിറ്റന്‍ കമ്മ്യൂണിറ്റി(സിഎംഎം) അറിയിച്ചു. നിരക്ക് വര്‍ധനയെ തങ്ങളുടെ അംഗങ്ങള്‍ വോട്ട് ചെയ്ത് അനുകൂലിച്ചതായും സിഎംഎം പറഞ്ഞു. മെട്രോപൊളിറ്റന്‍ നെറ്റ്‌വര്‍ക്കിന്റെ സാമ്പത്തിക പിന്തുണയോടെ വാഹനമോടിക്കുന്നവരുടെ പങ്ക് വര്‍ധിപ്പിക്കുന്നതിന് ജനുവരി 1 ന് നിരക്ക് വര്‍ധനവ് കൊണ്ടുവരുന്ന പ്രമേയം അംഗീകരിക്കാന്‍ നിര്‍ബന്ധിതരായെന്ന് സിഎംഎം പറയുന്നു. അതേസമയം, നിരക്ക് വര്‍ധന കുറയ്ക്കാന്‍ ആഗ്രഹിക്കുന്നതായി മോണ്‍ട്രിയല്‍ മേയര്‍ വലേരി പ്ലാന്റ് പ്രതികരിച്ചു. 

ക്യുബക്ക് സര്‍ക്കാരിന്റെ അധിക ഫണ്ടുകള്‍ക്ക് വിധേയമാണ് ഈ വര്‍ധന. 2024 ല്‍ 200 മില്യണ്‍ ഡോളര്‍ ചെലവാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് 2023 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 38 മില്യണ്‍ ഡോളര്‍ കുറവാണ്. മോണ്‍ട്രിയലിലെ പൊതുഗതാഗതത്തിന് അനുവദിച്ച തുക കുറവാണെന്നും ഈ കുറവ് നികത്താനാണ് വാഹന രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിപ്പിക്കുന്നതെന്നും സിഎംഎം പറയുന്നു. വാഹന രജിസ്‌ട്രേഷന്‍ നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ എന്‍സെംബിള്‍ മോണ്‍ട്രിയല്‍ സമ്മതിക്കുന്നുണ്ട്.