ഹൈസ്‌കൂള്‍ തലത്തില്‍ സാമ്പത്തിക സാക്ഷരത; പുതിയ പഠന പദ്ധതി അവതരിപ്പിച്ച് ഒന്റാരിയോ സര്‍ക്കാര്‍ 

By: 600002 On: May 31, 2024, 10:24 AM

 

 

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഹൈസ്‌കൂള്‍ പ്രോഗ്രാമിന്റെ ഭാഗമായി സാമ്പത്തിക സാക്ഷരത അവതരിപ്പിക്കുമെന്ന് ഒന്റാരിയോ സര്‍ക്കാര്‍. കൂടാതെ സാമ്പത്തിക മേഖലയിലെ തൊഴില്‍ സാധ്യതകളിലേക്ക് കൂടുതല്‍ എക്‌സ്‌പോഷര്‍ ഉണ്ടാകാന്‍ പദ്ധതി സഹായിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. 

സാമ്പത്തിക തട്ടിപ്പില്‍ നിന്നും സ്വയം പരിരക്ഷ, ബജറ്റ്, ജോലി സമയത്തെ സാമ്പത്തിക ഭദ്രത, റിട്ടയര്‍മെന്റ് സമയത്ത് പണം എങ്ങനെ ചെലവഴിക്കാം തുടങ്ങിയവ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ അറിയേണ്ടത് അത്യാവശ്യമാണെന്നും അതിനാലാണ് ഫിനാന്‍ഷ്യല്‍ ലിറ്ററസി എന്ന പദ്ധതി ഹൈസ്‌കൂള്‍ തലത്തില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്ഡ ലെച്ചെ ടൊറന്റോ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടത്തിയ പ്രഖ്യാപനത്തില്‍ പറഞ്ഞു. ഫിനാന്‍ഷ്യല്‍ ലിറ്ററസി, ഹോം ഇക്കണോമിക്‌സ് എന്നിവ ക്ലാസ്‌റൂമിലെ ബാക്ക്-ടു-ബേസിക് സമീപനത്തിന്റെ ഭാഗമാകുമെന്ന് അദ്ദേഹം പറഞ്ഞു. 

പുതിയ പദ്ധതി പ്രകാരം 2025 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഗ്രേഡ് 10 ഗണിത കോഴ്‌സിന്റെ ഭാഗമായി പുതിയ ഫിനാന്‍ഷ്യല്‍ ലിറ്ററസി സ്‌കില്‍സ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. TFO, EQAO  എന്നിവയുടെ പങ്കാളിത്തത്തോടെ ടിവിഒയിലെ വിദ്യാഭ്യാസ വിദഗ്ധരും ഫിനാന്‍ഷ്യല്‍ ലിറ്ററസി എക്‌സ്‌പേര്‍ട്ടുകളും പദ്ധതിക്ക് വേണ്ടി പഠനഭാഗങ്ങള്‍ വികസിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.