കാനഡയില്‍ വാഹന മോഷണം വര്‍ധിക്കുന്നത് ഡ്രൈവര്‍മാരുടെ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു 

By: 600002 On: May 31, 2024, 8:54 AM

 

 

കാനഡയില്‍ വാഹനമോഷണം വര്‍ധിക്കുന്നത് ദശലക്ഷക്കണക്കിന് കനേഡിയന്‍ പൗരന്മാരെ ബാധിക്കുന്നു. കാറുകള്‍ മോഷ്ടിക്കപ്പെടാത്തവര്‍ പോലും പ്രതിസന്ധി നേരിടുകയാണെന്ന് ഇന്‍ഷുറന്‍സ് എക്‌സ്‌പേര്‍ട്ട്‌സ് പറയുന്നു. വാഹന മോഷണം വഴിയുണ്ടാകുന്ന നഷ്ടം നികത്താന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലയ്ന്റുകള്‍ക്ക് പ്രത്യേകിച്ച് സാധാരണയായി മോഷ്ടിക്കപ്പെട്ട വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് പ്രീമിയം വില വര്‍ധിപ്പിക്കുന്നു. ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് കാനഡയുടെ(ഐബിസി) കണക്കനുസരിച്ച്, 2023 ല്‍ മോഷ്ടിച്ച വാഹനങ്ങള്‍ റീപ്ലെയ്‌സ് ചെയ്യാന്‍ 1.5 ബില്യണ്‍ ഡോളറിലധികം ക്ലെയ്മുകളാണ് നല്‍കിയത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഓട്ടോ മോഷണ ക്ലെയ്മുകള്‍ ഒരു ബില്യണ്‍ ഡോളര്‍ കടന്നുവെന്നും ഐബിസി പറയുന്നു. 

Honda Accord, CR-V or Civic, Ford F-150, Toyota Highlander, RAV4 എന്നീ വാഹന ഉടമകള്‍ക്ക് ശരാശരി കോംപ്രിഹെന്‍സീവ് പ്രീമിയം ചെലവിനേക്കാള്‍ 37 ശതമാനം വര്‍ധനവ് നേരിടുന്നുണ്ടെന്ന് RATESDOTCA  പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലെ പ്രത്യേക ധനസഹായ പ്രഖ്യാപനങ്ങളില്‍ വാഹന മോഷണങ്ങളുടെ വര്‍ധനവിനെ ചെറുക്കുന്നതിന് ഏകദേശം 43 മില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. വാഹന മോഷണത്തെ ചെറുക്കുന്നതില്‍ ലോക്കല്‍ പോലീസ് നിര്‍ണായ പങ്ക് വഹിക്കുന്നുണ്ടെന്ന് പബ്ലിക് സേഫ്റ്റി മിനിസ്റ്റര്‍ ഡൊമിനിക് ലേബ്ലാങ്ക് പറഞ്ഞു. 

വാഹന മോഷണം വര്‍ധിക്കുന്നത് ഡ്രൈവര്‍മാരുടെ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. കൂടാതെ അനുബന്ധ ചെലവുകളും വര്‍ധിക്കുന്നുണ്ടെന്ന് ഇന്‍ഷുറന്‍സ് വിദഗ്ധര്‍ പറയുന്നു.