എല്ലാ കണ്ണുകളും റഫയിലേക്ക്; സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ വൈറല്‍

By: 600007 On: May 31, 2024, 6:38 AM

പാലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് ലോകമെമ്പാടെ നടക്കുന്ന ‘എല്ലാ കണ്ണുകളും റഫയിലേക്ക്’ എന്ന എഐ ചിത്രം ഉപയോഗിച്ചുള്ള ക്യാമ്പയിന്‍ വന്‍ തരംഗം സൃഷ്ടിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 44 ദശലക്ഷം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ വഴി എഐ ചിത്രം ചരിത്രം സൃഷ്ടിച്ച് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഗാസന്‍ നഗരത്തിലെ പലസ്തീനികളുടെ ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ കടുത്ത വ്യോമാക്രമണത്തില്‍ 45 ജീവനുകളാണ് പൊലിഞ്ഞത്. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ‘എല്ലാ കണ്ണുകളും റഫ’ ക്യാമ്പയിന്‍ ആരംഭിച്ചത്. 


ഹമാസിനെതിരായ ഇസ്രയേലിന്റെ സൈനിക പ്രചാരണത്തിനിടെ അവിടെ നിന്ന് പലായനം ചെയ്ത ലക്ഷക്കണക്കിന് പാലസ്തീനികളെ സൂചിപ്പിക്കുന്ന, പര്‍വതങ്ങളാല്‍ നിഴലിച്ച മരുഭൂമിയുടെ ഭൂപ്രകൃതിയില്‍ അനന്തമായി നീണ്ടുകിടക്കുന്ന ഇടതൂര്‍ന്ന കൂടാരങ്ങളുടെ നിരകള്‍ ചിത്രം ചിത്രീകരിക്കുന്നു. അതില്‍ ‘ALL EYES ON RAFAH’ എന്ന വാക്യങ്ങള്‍ ടെന്റ് മാതൃകയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഹമാസിനെതിരായ ഇസ്രായേല്‍ സൈനിക നപടിയ്‌ക്കെതിരെ അവിടെ നിന്ന് പലായനം ചെയ്ത ലക്ഷക്കണക്കിന് പാലസ്തീനികളെ സൂചിപ്പിക്കുന്നു ചിത്രം.