ബീസി മോര്‍ഗേജ് ബ്രോക്കര്‍ 270 മില്യണ്‍ ഡോളര്‍ പോന്‍സി സ്‌കീം നടത്തി കാനഡയില്‍ നിന്നും രക്ഷപ്പെട്ടതായി ബാങ്ക്‌റപ്റ്റസി ട്രസ്റ്റി 

By: 600002 On: May 30, 2024, 5:52 PM

 


വിക്ടോറിയയിലെ മോര്‍ഗേജ് കമ്പനിയുടെയും ഉടമയുടെയും ബാങ്ക്‌റപ്റ്റസി കൈകാര്യം ചെയ്യാന്‍ നിയോഗിച്ച ട്രസ്റ്റി നിരവധി ക്രമക്കേടുകള്‍ കണ്ടെത്തുകയും പോന്‍സി സ്‌കീമായി പ്രവര്‍ത്തിക്കുകയും ചെയ്തതായി കണ്ടെത്തി. പ്രൈസ്‌വാട്ടര്‍ ഹൗസ്‌കൂപ്പേഴ്‌സ് ഈ നിഗമനങ്ങള്‍ ബീസി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കുന്നു. സെക്ഷന്‍ 170 റിപ്പോര്‍ട്ട് എന്നറിയപ്പെടുന്ന രേഖ കമ്പനി ഉടമ ഗ്രെഗ് മാര്‍ട്ടലിനെ പാപ്പരത്തില്‍ നിന്ന് പുറത്താക്കുന്നതിനെ എതിര്‍ക്കുന്നതിനുള്ള ട്രസ്റ്റിയുടെ കാരണങ്ങള്‍ വിശദീകരിക്കുന്നു. 

ഷോപ്പ് യുവര്‍ ഓണ്‍ മോര്‍ഗേജ് എന്ന പേരില്‍ മാര്‍ട്ടല്‍ MMAC  പ്രവര്‍ത്തിപ്പിച്ചു. ദശലക്ഷണക്കിന് ഡോളര്‍ കുടിശ്ശികയുണ്ടെന്ന് അവകാശപ്പെടുന്ന കക്ഷികള്‍  മാല്‍ട്ടണിനെതിരെയും കമ്പനിക്കെതിരെയും ഒന്നിലധികം കേസുകള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മെയ് മാസം MMAC യെ റിസീവര്‍ഷിപ്പില്‍ ഉള്‍പ്പെടുത്തി. ജൂണില്‍ PwC യെ ബാങ്ക്‌റപ്റ്റസി ട്രസ്റ്റിയായി നിയമിച്ചു. കൂടാതെ, ബീസി മോര്‍ഗേജ് ബ്രോക്കറായി പ്രാക്ടീസ് ചെയ്യാനുള്ള മാര്‍ട്ടലിന്റെ ലൈസന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി കഴിഞ്ഞ വര്‍ഷം സസ്‌പെന്‍ഡ് ചെയ്തു. 2023 ഓഗസ്റ്റില്‍ എംഎംഎസിയുടെ റിസീവര്‍ഷിപ്പ് ആരംഭിക്കുന്നതിന് മുമ്പ് മാര്‍ട്ടല്‍ കാനഡ വിട്ടു. ഓഗസ്റ്റ് 31 വരെ തായ്‌ലന്‍ഡില്‍ താമസിച്ച മാര്‍ട്ടല്‍ പിന്നീട് തായ്‌ലന്‍ഡില്‍ നിന്നും നാടുകടത്തപ്പെടുകയും ദുബായിലേക്ക് പോവുകയും ചെയ്തതായി രേഖയില്‍ പറയുന്നു.