തന്‍റെ ഭാര്യ പുരുഷനാണെന്ന് ഭർത്താവ് തിരിച്ചറിഞ്ഞത് വിവാഹം കഴിഞ്ഞ് 12 ദിവസങ്ങൾക്ക് ശേഷം

By: 600007 On: May 30, 2024, 2:10 PM

ഭാര്യയായി തന്നോടൊപ്പം ഉള്ള വ്യക്തി ഒരു പുരുഷനാണെന്ന് തിരിച്ചറിഞ്ഞ അന്താളിപ്പിൽ 26 കാരനായ ഇൻഡോനേഷ്യൻ യുവാവ്. എകെ എന്ന പേരിൽ അറിയപ്പെടുന്ന യുവാവാണ് വിവാഹം കഴിഞ്ഞ് 12 ദിവസങ്ങൾക്ക് ശേഷം തന്‍റെ ഭാര്യ ഒരു പുരുഷനാണെന്ന് തിരിച്ചറിഞ്ഞ് അമ്പരന്നുപോയതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. മാസങ്ങൾ നീണ്ട ഡേറ്റിങ്ങിന് ശേഷം എ കെ തന്നെയാണ് ഈ വ്യക്തിയെ തന്‍റെ ഭാര്യയാകാൻ ക്ഷണിച്ചത്. എന്നാൽ, അന്നൊന്നും തന്നോടൊപ്പം ഉള്ളത് ഒരു പുരുഷനാണെന്ന നേരിയ സംശയം പോലും തനിക്ക് ഉണ്ടായിട്ടില്ലെന്നാണ് യുവാവ് പറയുന്നത്. 

സംഭവം യുവാവിന്‍റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. കാരണം സാമൂഹിക മാധ്യമത്തിലൂടെയും നേരിട്ടുള്ള പരിചയത്തിനും ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നിട്ടും ഒരിക്കൽ പോലും തനിക്കൊപ്പമുള്ളത് ഒരു പുരുഷനാണെന്ന് മനസ്സിലാക്കാൻ യുവാവിന് സാധിച്ചില്ലെന്നതാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്. ജാവ ദ്വീപിലെ നരിംഗുൽ സ്വദേശിയാണ് എകെ.  


2023 -ൽ സോഷ്യൽ മീഡിയയിലൂടെയാണ് 26 -കാരിയായ അഡിൻഡ കൻസ എന്ന സ്ത്രീയെ ഇയാൾ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും തമ്മിൽ സൗഹൃദത്തിൽ ആവുകയും പിന്നീട് നേരിൽ കാണുകയും ചെയ്തു. താനുമായുള്ള കൂടിക്കാഴ്ചകളിലെല്ലാം കൻസ പരമ്പരാഗത മുസ്ലീം വസ്ത്രം ധരിച്ചിരുന്നതായാണ് എകെ പറയുന്നത്. താൻ ഒരു മതവിശ്വാസിയാണെന്ന് കൻസ അവകാശപ്പെട്ടിരുന്നതായും പർദ്ദ ധരിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് പറഞ്ഞിരുന്നതായും യുവാവ് പറയുന്നു. പരസ്പരമുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചതും.