എയര്‍ബാഗ് പൊട്ടിത്തെറിക്കാന്‍ സാധ്യത: കാനഡയില്‍ 48,000  പഴയ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി നിസാന്‍

By: 600002 On: May 30, 2024, 12:23 PM

തകാത്ത എയര്‍ബാഗ് ഘടിപ്പിച്ച ചില പഴയ വാഹനങ്ങള്‍ അപകടസമയത്ത് പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി കാര്‍ നിര്‍മ്മാതാക്കളായ നിസാന്‍. 2002-2006 മോഡല്‍ നിസാന്‍ സെന്‍ട്രാസ്, 2002-2004 മോഡല്‍ പാത്ത്‌ഫൈന്‍ഡറുകള്‍, 2002-03 മോഡല്‍ ഇന്‍ഫിനിറ്റി ക്യുഎക്‌സ് 4 എന്നീ മോഡല്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ കാനഡയില്‍ വിറ്റഴിച്ച ഏകദേശം 48,000 വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് ബാധകമാണെന്ന് നിസാന്‍ അറിയിച്ചു. 

എയര്‍ബാഗുകള്‍ സൗജന്യമായി അറ്റകുറ്റപ്പണി നടത്തി മാറ്റിസ്ഥാപിക്കുന്നത് വരെ മുകളില്‍ പറഞ്ഞ മോഡല്‍ വാഹനങ്ങള്‍ ഓടിക്കരുതെന്ന് കമ്പനി ഉടമകള്‍ക്ക് കമ്പനി മുന്നറിയിപ്പ് നല്‍കി. ഓരോ കാറിനുമുള്ള 17 അക്ക വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച് കമ്പനി വെബ്‌സൈറ്റിലൂടെ തങ്ങളുടെ വാഹനങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം.